യുപിഐ പേയ്‌മെന്റ് ആപ്പുകൾക്ക് ആശ്വാസം; ഇടപാട് പരിധി നടപ്പാക്കാനുള്ള സമയം നീട്ടി

2020 നവംബറിലാണ് ഇടപാടുകൾക്ക് 30 ശതമാനം പരിധി ഏർപ്പെടുത്തുമെന്ന് എൻപിസിഐ പ്രഖ്യാപിച്ചത്

Update: 2022-12-04 15:56 GMT
Editor : banuisahak | By : Web Desk
Advertising

മൂന്നാം കക്ഷി ആപ്പ് ദാതാക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളിൽ 30 ശതമാനം വോളിയം പരിധി പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2024 ഡിസംബർ അവസാനം വരെയാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) സമയം നീട്ടിയിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾക്ക് പുതിയ തീരുമാനം ആശ്വാസമാകും. 

നേരത്തെ ജി പേ ഉൾപ്പടെയുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ കഴിയുമായിരുന്നു. 2020 നവംബറിലാണ് ഇടപാടുകൾക്ക് 30 ശതമാനം പരിധി ഏർപ്പെടുത്തുമെന്ന് എൻപിസിഐ പ്രഖ്യാപിച്ചത്. 2021 ജനുവരി 1 മുതൽ ഈ പരിധി പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. ഘട്ടം ഘട്ടമായി മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് ഇപ്പോൾ രണ്ട് വർഷത്തെ സമയം നീട്ടി നൽകിയിരിക്കുന്നത്. 

'UPIയുടെ നിലവിലെ ഉപയോഗവും ഭാവി സാധ്യതകളും കണക്കിലെടുത്ത്, വോളിയം പരിധി കവിയുന്ന നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി രണ്ട് വർഷം, അതായത് 2024 ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നു'; എൻപിസിഐ പ്രസ്താവനയിൽ അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News