വെറും 99 രൂപക്ക് സ്‍മാര്‍ട്ട്ഫോണ്‍; മറ്റൊരു തട്ടിപ്പിന്റെ മണിമുഴക്കം ?

Update: 2018-05-12 01:38 GMT
Editor : admin
വെറും 99 രൂപക്ക് സ്‍മാര്‍ട്ട്ഫോണ്‍; മറ്റൊരു തട്ടിപ്പിന്റെ മണിമുഴക്കം ?
Advertising

സ്‍മാര്‍ട്ട്ഫോണുകളില്‍ പലവധി പരീക്ഷണങ്ങള്‍ നടന്നുവരികയാണ്.

സ്‍മാര്‍ട്ട്ഫോണുകളില്‍ പലവധി പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഇതിനിടെയാണ് വിലക്കുറവുള്ള സ്‍മാര്‍ട്ട്ഫോണ്‍ എന്ന ആശയത്തിനു പിറകെ ഒരു സംഘം കമ്പനികള്‍ സ്വപ്‍നം സഫലമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആദ്യം നോയ്ഡ ആസ്ഥാനമായ കമ്പനി റിങ്ങിങ് ബെല്‍സ് 251 രൂപയുടെ ഫ്രീഡംഫോണ്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ വഴി ബുക്കിങ് ആയിരുന്നു കമ്പനിയുടെ തന്ത്രം. കമ്പനിക്ക് മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധമുണ്ടെന്ന് വരെ പ്രചാരണം നടന്നു. ഒടുവില്‍ ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കി കമ്പനി വിവാദങ്ങളില്‍ നിന്നു തലയൂരുന്നതിനും സ്‍മാര്‍ട്ട്ഫോണ്‍ ലോകം സാക്ഷ്യം വഹിച്ചു.

പിന്നീട് ജയ്പൂര്‍ ആസ്ഥാനമായ ഡോകോസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് 888 രൂപയുടെ ഡോകോസ് എക്സ് വണ്‍ അവതരിപ്പിച്ചു. വന്നതിലെല്ലാം വില കുറഞ്ഞ ഫോണ്‍ ആണ് പുതിയ താരം. ബംഗളൂരുവിലെ നമോടെല്‍ എന്ന കമ്പനി വെറും 99 രൂപക്ക് ഫോണ്‍ നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. അച്ഛാ ദിന്‍ (Namotel Achhe Din) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. മേയ് 17 മുതല്‍ 25 വരെ ഈ ഫോണ്‍ ബുക്ക് ചെയ്യാം. namotel.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. 4 ഇഞ്ച് ഡിസ്‍പ്ലെയില്‍ 5.1 ലോലിപോപ്പ് ഒഎസുമായാണ് നമോ ഫോണ്‍ വരുന്നത്. ഒരു ജിബി റാമില്‍ 1.3 ജിഗാഹെഡ്സ് ക്വാഡ് കോര്‍ പ്രൊസസറാണ് ഈ ഫോണിന്റെ കരുത്ത്. ഇതൊക്കെയാണെങ്കിലും നമോടെല്‍ എന്ന വെബ്സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സംശയത്തിലേക്ക് നയിക്കുന്നത്. നിലവില്‍ ബുക്കിങ് അവസാനിച്ചതായും വൈകാതെ അടുത്ത ബുക്കിങ് തുടങ്ങുമെന്ന സന്ദേശമാണ് വെബ്‍സൈറ്റിന്റെ ഹോംപേജില്‍ നല്‍കിയിരിക്കുന്നത്. 99 രൂപയുടെ നമോ ഫോണും മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് ഫോണ്‍ ലഭിക്കൂവെന്നും നിബന്ധനയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News