ഭൂമിയെ പോലെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന പത്തിലധികം ഗ്രഹങ്ങളുണ്ടെന്ന് നാസ

Update: 2018-06-02 04:42 GMT
Editor : Jaisy
ഭൂമിയെ പോലെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന പത്തിലധികം ഗ്രഹങ്ങളുണ്ടെന്ന് നാസ
Advertising

നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ കെപ്ലറാണ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്

ഭൂമിയെ പോലെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന പത്തിലധികം ഗ്രഹങ്ങളുണ്ടെന്ന് നാസ. നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ കെപ്ലറാണ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിന്റെ സാന്നിധ്യവും ഗ്രഹങ്ങളില്‍ ഉണ്ടായേക്കാമെന്നാണ് നാസയുടെ വിലയിരുത്തല്‍.

ഭൂമിയുടെ വലുപ്പത്തിലും സമാന സവിശേഷതകളുമുള്ള പത്തിലധികം ഗ്രഹങ്ങളുണ്ടെന്നാണ് നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ കെപ്ലറിന്റെ പുതിയ കണ്ടെത്തല്‍. സൌരയൂഥത്തിന് പുറത്തുളളതാണ് പുതിയ ഗ്രഹങ്ങള്‍. കെപ്ലര്‍ നേരത്തെ കണ്ടെത്തിയ 219 എക്സ്പോ പ്ലാനറ്റുകളിലില്‍ നിന്ന് ഭൂമിക്ക് സമാനമായ പത്ത് ഗ്രഹങ്ങളെയാണ് കെപ്ലര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നതിന് സമാനമായാണ് പുതിയ ഗ്രഹങ്ങളും കറങ്ങുന്നതെന്നും നാസ കണ്ടെത്തിയിട്ടുണ്ട്. ഗ്രഹങ്ങളില്‍ വെള്ളത്തിന്റെ സാന്നിധ്യം ഇത് വരെ സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും ഭൂമിക്ക് സമാനമായ സവിശേഷതകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ജലം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അത് വഴി ജീവന്‍ നിലനിര്‍ത്താനാകുമെന്നും നാസ വിലയിരുത്തുന്നു.

ഭൌമശാസ്ത്രത്തില്‍ നാഴിക കല്ലായേക്കാവുന്ന കണ്ടെത്തലായാണ് പുതിയ ഗ്രഹങ്ങളെ ശാസ്ത്രജ്ഞര്‍ കാണുന്നത്. നാസ 4,034 ഗ്രഹങ്ങളെ കുറിച്ച് നടത്തിയ സര്‍വേയില്‍ 2,335 ഗ്രഹങ്ങളെ എക്സപോ പ്ലാനറ്റുകളായി തരം തിരിച്ചിട്ടുണ്ട്. പുതിയ പത്ത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News