അങ്കം കുറിക്കാന്‍ നോക്കിയ 8.1 എത്തുന്നു; പ്രത്യേകതകള്‍

നോക്കിയ X7ന്റേതു പോലുള്ള ഹാർഡ്‍‍വേർ-ഡിസെെനോടു കൂടി തന്നെയാണ് നോക്കിയ 8.1 ഇറങ്ങുന്നത്

Update: 2018-11-29 10:26 GMT

അടുത്ത ആഴ്ച്ച പുറത്തിറങ്ങാനിരിക്കുന്ന നോക്കിയയുടെ പുതിയ വേർഷൻ നോക്കിയ 8.1 ന്റെ ചിത്രങ്ങൾ ചോർന്നു. സ്മാർട്ട്ഫോണിന്റെ പ്രത്യേകതകളടക്കമുള്ള വിവരങങളാണ് ചോർന്നത്. ചെെനയുടെ സ്വന്തം നോക്കിയ എക്സ്7 ന്റെ പരിഷ്കരിച്ച ഗ്ലോബൽ വേർഷനായ നോക്കിയ 8.1, ‘Expect More’ എന്ന ടാഗ് ലെെനോടു കൂടിയാണ് ഇറങ്ങിയിട്ടുള്ളത്. ഡിസംബർ 5ന് ദുബെെയിൽ പുറത്തിറക്കാനിരിക്കുന്ന നോക്കിയ 8.1, തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയിലും ലഭ്യമാവും. നോക്കിയ 8.1ന്റെ വരവോടെ, നോകിയയുടെ തന്നെ നോക്കിയ 7 പ്ലസ് വിപണിയില്‍ നിന്ന് പിന്‍വലിയാനാണ് സാധ്യത.

നോക്കിയ X7ന്റേതു പോലുള്ള ഹാർഡ്‍‍വേർ-ഡിസെെനോടു കൂടി തന്നെയാണ് നോക്കിയ 8.1 ഇറങ്ങുന്നത്. റെഡ്, സിൽവർ, ബ്ലൂ നിറങ്ങളിൽ ഇറങ്ങുന്ന ഫോണിന്, ഗോറില്ലാ ഗ്ലാസ് സുരക്ഷയോടു കൂടിയ 5.18 ഇഞ്ച് നോച്ച്ഡ് ഡിസ്പ്ലെയാണ് ഉള്ളത്. 2.2GHz ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 710 ചിപ്പ്സെറ്റോടു കൂടിയ ഫോൺ രണ്ട് വേരിയന്റുകളിലായി ഇറങ്ങമെന്നാണ് ലഭ്യമായ വിവരം.

Advertising
Advertising

4 ജി.ബി+64 ജി.ബിയുടെ വേർഷനും, 6 ജി.ബി+128 ജി.ബിയുടെ മറ്റൊരു വേർഷനുമായാണ് നോക്കിയ 8.1 ഇറങ്ങുന്നത്. ആൻഡ്രോയിഡ് 9 പെെ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ‘സെയിസ്’ ബ്രാൻഡിന്റെ 12 എം.പി+13 എം.പിയുടെ ഡ്യുവൽ പിൻക്യാമറയും, 20 എം.പിയുടെ മുൻ ക്യാമറയുമാണുള്ളത്. 3,400 എം.എ.എച്ചിന്റേതാണ് ബാറ്ററി. 20,000-30,000 സെഗ്മന്റിലാണ് നോക്കിയ 8.1 വിപണിയിലിറങ്ങുന്നത്.

Tags:    

Similar News