ആ 'പരിപാടി' ഇനി നടക്കില്ല'; തേർഡ് പാർട്ടി ആൻഡ്രോയിഡ് ബ്രൗസറുകളിലൂടെ ബാക്ക്ഗ്രൗണ്ട്‌ വീഡിയോ പ്ലേ ചെയ്യുന്ന രീതിക്ക് ബ്ലോക്കിട്ട് യൂട്യൂബ്

മിനിമൈസ് ചെയ്ത് കാണുകയോ കേള്‍ക്കുകയോ വേണമെന്നുണ്ടെങ്കില്‍ പണം കൊടുക്കണമെന്ന് ചുരുക്കം.

Update: 2026-02-05 09:02 GMT

ന്യൂയോര്‍ക്ക്: തേർഡ് പാർട്ടി ആൻഡ്രോയിഡ് ബ്രൗസറുകളുടെ സഹായത്തോടെ  പശ്ചാത്തലത്തിൽ വീഡിയോ പ്ലേ ചെയ്തിരുന്ന 'പരിപാടി' ഇനി യൂട്യൂബിനടുത്ത് നടക്കില്ല. ആ സംവിധാനം യൂട്യൂബ് നിര്‍ത്തലാക്കി. യൂട്യൂബ് പ്രീമിയം ഉള്ളവർക്ക് മാത്രം ലഭിക്കുന്ന ഈ ഫീച്ചറാണ് പലരും വളഞ്ഞ വഴിയിലൂടെ ഉപയോഗപ്പെടുത്തിയിരുന്നത്.

സാംസങ് ഇൻ്റർനെറ്റ്, ബ്രേവ്, അല്ലെങ്കിൽ വിവാല്ഡി പോലുള്ള ബ്രൗസറുകളിൽ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ യൂട്യൂബ് ഓപ്പൺ ചെയ്യുന്നത് തന്നെ പലപ്പോഴും വീഡിയോകളും ഓഡിയോകളും പശ്ചാത്തലത്തിൽ (background) പ്ലേ ചെയ്യാനോ സ്‌ക്രീൻ ഓഫ് ചെയ്‌താലും കേള്‍ക്കാനോ വേണ്ടിയായിരുന്നു. എന്നാല്‍ ഇനി ഇതിലൂടെ പ്ലേ ചെയ്താലും ബ്രൗസർ മിനിമൈസ് ചെയ്താൽ ഓഡിയോ തടസ്സപ്പെടും. മിനിമൈസ് ചെയ്ത് കാണുകയോ കേള്‍ക്കുകയോ വേണമെന്നുണ്ടെങ്കില്‍ ക്യാഷ് കൊടുക്കണമെന്ന് ചുരുക്കം. 

Advertising
Advertising

“ബാക്ക്ഗ്രൗണ്ട് പ്ലേബാക്ക് എന്നത് യൂട്യൂബ് പ്രീമിയം അംഗങ്ങൾക്കായി മാത്രം ഉദ്ദേശിച്ചിട്ടുള്ള ഒരു ഫീച്ചറാണ്. ചില നോൺ-പ്രീമിയം ഉപയോക്താക്കൾക്ക് മുൻപ് മൊബൈൽ വെബ് ബ്രൗസറുകൾ വഴി ചില സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും ഞങ്ങൾ ഇതിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്”- ഗൂഗിൾ വക്താവ് വ്യക്തമാക്കി. യൂട്യൂബ് ബ്ലോക്കിട്ടതിന് പിന്നാലെ സേവനം തടസപ്പെട്ടെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്. സാംസങ് ഇന്റര്‍നെറ്റിനാണ് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് ആദ്യം പൂട്ടിട്ടത്. പിന്നാലെ മറ്റ് ബ്രൗസറുകളിലും പൂട്ട് വീണു. 

അതേസമയം ചില ഉപയോക്താക്കൾ വേറെ വഴികളിലൂടെയും യൂട്യൂബിന്റെ നിയന്ത്രണം പൊളിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുട്യൂബിന്റെ ബ്ലോക്കിനെ  മറികടക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അപ്‌ഡേറ്റ് തന്നെ ബ്രേവ് പുറത്തിറക്കിയതായും പറയുന്നുണ്ട്. എന്നാൽ എത്രത്തോളം ഫലപ്രദമായി തടയാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News