ഇനി ചോദിച്ച് ചോദിച്ച് പോവാം; വൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്‌സ്

ഒരു സുഹൃത്തിനോടെന്നപോലെ സംസാരിച്ച് വഴിയറിയാം; 'ആസ്‌ക് മാപ്സ്' ഇന്ത്യയിലെത്തി

Update: 2026-03-23 07:25 GMT

ന്യൂഡൽഹി: നിത്യജീവിതത്തിൽ ഗൂഗിൾ മാപ് ഒരു അനിവാര്യമായിട്ട് കുറച്ച് കാലമായി. പരിചിതമല്ലാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലെല്ലാം ആദ്യം ആശ്രയിക്കുക ഗൂഗിൾ മാപ്പിനെ തന്നെ. ഗൂഗിൾ മാപ്പ് ചില പണി തന്ന വാർത്തകളും കാണാറുണ്ട്. എന്നാലും ഗൂഗിൾ മാപ്പ് നമ്മുടെ പ്രിയ സഹയാത്രികൻ തന്നെ. ഇപ്പോൾ  വളരെ സുപ്രധാനമായ ഒരു അപ്‌ഡേറ്റാണ് ഗൂഗിൾ മാപ്പിൽ വരുത്തിയിരിക്കുന്നത്. ഒരു സുഹൃത്തിനോടെന്ന പോലെ സംസാരിക്കാനും നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് വഴി കാണിച്ച് തരാനുമുള്ള ആസ്‌ക് മാപ്പ് ഫീച്ചറാണ് ഗൂഗിൾ മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Advertising
Advertising

എന്താണ് ആസ്‌ക് മാപ്സ്?

സാധാരണ സെർച്ച് ബാറുകളിൽ വാക്കുകൾ ടൈപ്പ് ചെയ്യുന്നതിന് പകരം, ഒരു സുഹൃത്തിനോട് ചോദിക്കുന്നത് പോലെ സ്വാഭാവികമായ ഭാഷയിൽ മാപ്സിനോട് കാര്യങ്ങൾ ചോദിക്കാം. ഉദാഹരണത്തിന്, ' ഇലക്ട്രിക് കാറിൽ ചാർജ് കുറവാണ്, അധികം ക്യൂ നിൽക്കാതെ ചാർജ് ചെയ്യാൻ പറ്റിയ ഒരിടം എവിടെയുണ്ട്?' എന്നോ, രാത്രി നല്ലൊരു ചായക്കട എവിടെയുണ്ട് എന്നോ ഇനി മാപ്പിനോട് ചോദിക്കാം.

ആസ്‌ക് മാപ് ഇന്ത്യയിൽ ലഭ്യമാണോ ?

ഇന്ത്യയിലും ആസ്‌ക് മാപ് സേവനം ലഭ്യമായിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷിൽ ലഭിക്കുന്ന സേവനം വൈകാതെ ഹിന്ദിയിലും ലഭ്യമാവും. അധികം വൈകാതെ തന്നെ മറ്റ് പ്രാദേശികഭാഷകളിലും ലഭ്യമാവുമെന്നാണ് ഗൂഗിൾ അറിയിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗിച്ചു തുടങ്ങാം.

ആസ്‌ക് മാപ്സിന്റെ പ്രധാന ഉപയോഗങ്ങൾ:

സങ്കീർണ്ണമായ യാത്രകൾ പ്ലാൻ ചെയ്യാം: നേരിട്ടുള്ള വഴികൾക്ക് പുറമെ, യാത്രയ്ക്കിടയിലുള്ള കാര്യങ്ങളും ഒരേസമയം ചോദിക്കാം. ഉദാഹരണത്തിന്: ' കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് കാറിൽ പോവുമ്പോൾ എവിടെയൊക്കെയാണ് ട്രാഫിക് ബ്ലോക്ക് ഉള്ളത് ? ഉച്ചക്ക് എവിടെ നിന്ന് ഭക്ഷണം കഴിക്കാം എന്നൊക്കെ ചോദിക്കാം. ഇത്തരത്തിലുള്ള സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ആസ്‌ക് മാപ്സിന് കഴിയും. യാത്ര ചെയ്യുന്നവരുടെ പ്രത്യേക സാഹചര്യങ്ങൾ കൂടി പരിഗണിക്കാൻ ഈ ഫീച്ചറിന് കഴിയും. ഉദാഹരണത്തിന്: 'മുംബൈ സന്ദർശിക്കുന്ന പ്രായമായ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടില്ലാതെ കാണാൻ കഴിയുന്ന സ്ഥലങ്ങൾ ഏതാണ്?' എന്ന് ചോദിച്ചാൽ, അധികം നടക്കേണ്ടാത്തതോ ലിഫ്റ്റ് സൗകര്യമുള്ളതോ ആയ സ്ഥലങ്ങൾ മാപ്സ് മുൻഗണനാക്രമത്തിൽ കാണിച്ചുതരാനും ഈ ഫീച്ചറിൽ സാധ്യമാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News