ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്‌ ഇനി പുതിയ രൂപം 

ഏറെ സൗകര്യപ്രദമാകുന്ന പ്രത്യേകതകളോടെയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്റെ വരവ്‌ 

Update: 2018-12-03 13:33 GMT

ഭാഷാ തര്‍ജമ എളുപ്പമാക്കുക എന്ന ലക്ഷ്യത്തില്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് വെബ്സൈറ്റിന് ഇനി പുതിയ രൂപം. വെബ്‌സൈറ്റ് തുറക്കുന്ന ഉപകരണങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടുന്ന (റെസ്‌പോണ്‍സീവ്) രീതിയാണ് പുതിയ പ്രത്യേകത.മലയാളമടക്കം 102 ഭാഷകളാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലുള്ളത്. ലാംഗ്വേജ് ഇന്‍പുട്ട്, ലാംഗ്വേജ് ഔട്ട് പൂട്ട് ഭാഗങ്ങളിലെ ഓപ്ഷനുകള്‍ പുതിയ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

ഡോക്യുമെന്റ് ഫയലുകള്‍ അപ്‌ലോഡ് ചെയ്ത് തര്‍ജമ ചെയ്യാനും പ്രത്യേകം വാക്കുകള്‍ നല്‍കി തര്‍ജമ ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ഇടത് ഭാഗത്ത് മുകളിലായി നല്‍കിയിട്ടുണ്ട്. ഇന്‍പുട്ട് വിന്‍ഡോയില്‍ ഒരു വാക്ക് നല്‍കുമ്പോള്‍, അതിന്റെ അര്‍ത്ഥം, പര്യായങ്ങള്‍, പദപ്രയോഗം, ക്രിയാവിശേഷണം ഉള്‍പ്പടെയുള്ള നിര്‍വചനങ്ങള്‍ താഴെ കാണാം. പര്യായപദങ്ങൾ ക്ലിക്ക് ചെയ്താല്‍ അതിന്റെ തര്‍ജമയും കാണാം.

മുമ്പ് തര്‍ജമ ചെയ്ത കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനായി ഹിസ്റ്ററി എന്ന ഓപ്ഷന്‍ നല്‍കിയിട്ടുണ്ട് ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്‌ക്രീനിന് വലത് ഭാഗത്തായി തുറന്നുവരുന്ന വിന്‍ഡോയില്‍ മുമ്പ് തര്‍ജമ ചെയ്തവയുടെ പട്ടിക കാണാം. ഗൂഗിള്‍ ട്രാന്‍സ്
ലേറ്റ് കമ്മ്യൂണിറ്റി ഓപ്ഷനാണ് മറ്റൊരു പ്രത്യേകത. ഭാഷാ തര്‍ജമ മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കളുടെ കൂട്ടായ്മ വളര്‍ത്താനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.

Tags:    

Writer - മുനവ്വര്‍ ഖാസിം

contributor

Editor - മുനവ്വര്‍ ഖാസിം

contributor

Web Desk - മുനവ്വര്‍ ഖാസിം

contributor

Similar News