സാംസങ് 512 ജി.ബി മെമ്മറി കാര്‍ഡ് വെറും 4,999 രൂപക്ക് സ്വന്തമാക്കാം; ഓഫര്‍ വിവരങ്ങള്‍ ഇതാ..

22,900 രൂപ വില വരുന്ന Samsung EVO Plus 512GB മെമ്മറി കാര്‍ഡ് 4,999 രൂപക്ക് വാങ്ങുവാനുള്ള അവസരമാണ് കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്.

Update: 2018-12-05 05:14 GMT

സാംസങിന്റെ 22,900 രൂപ വില വരുന്ന 512 ജി.ബി മെമ്മറി കാര്‍ഡ് ഇപ്പോള്‍ വെറും 4,999 രൂപക്ക് സ്വന്തമാക്കാം. ഇതിനായി ഒരു സ്പെഷ്യല്‍ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് സാംസങ്. Samsung Galaxy Note 9ന്റെ 512 ജിബി സ്റ്റോറേജുള്ള പതിപ്പ് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

സാംസങ് ഗാലക്‌സി നോട്ട് 9ന് 128 ജി.ബി സ്‌റ്റോറേജുള്ളതും, 512 ജിബി സ്റ്റോറേജുള്ളതും ആയി രണ്ട് പതിപ്പുകളാണ് ഉള്ളത്. ആദ്യത്തേതിന് 67,900 രൂപയും, 512 ജി.ബി സ്റ്റോറേജുള്ള പതിപ്പിന് 84,900 രൂപയുമാണ് വില. ഇതില്‍ 512ജി.ബി സ്റ്റോറേജുള്ള പതിപ്പ് വാങ്ങുന്നവര്‍ക്ക്, 22,900 രൂപ വില വരുന്ന Samsung EVO Plus 512GB മെമ്മറി കാര്‍ഡ് 4,999 രൂപക്ക് ലഭിക്കും. 2018 ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി.

Advertising
Advertising

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗാലക്സി നോട്ട് 9ല്‍, എക്‌സിനോസ് 9,810 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്‌സല്‍ സെന്‍സറുകള്‍ അടങ്ങുന്ന ഡ്യുവല്‍ ക്യാമറയുള്ള നോട്ട് 9, സെല്‍ഫികള്‍ക്കായി എട്ട് മെഗാപിക്‌സല്‍ സെന്‍സറും ഒരുക്കിയിട്ടുണ്ട്. ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, ഫെയ്സ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.

Tags:    

Similar News