ഫെഡറര്‍ ആസ്‌ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടറില്‍

ഇത് പതിനഞ്ചാം തവണയാണ് റോജര്‍ ഫെഡറര്‍ ആസ്‌ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്...

Update: 2020-01-26 14:33 GMT

റോജര്‍ ഫെഡറര്‍ ആസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മാര്‍ട്ടണ്‍ ഫുക്‌സോവിക്‌സിനെ 4-6,6-1,6-2,6-2നാണ് ഫെഡറര്‍ തോല്‍പിച്ചത്. ഫെഡററുടെ 57ആമത്തെ ഗ്രാന്റ്സ്ലാം ക്വാര്‍ട്ടര്‍ പ്രവേശമാണിത്.

നാലാം റൗണ്ടില്‍ മില്‍മാനെതിരായ മാരത്തണ്‍ പോരാട്ടത്തിന്റെ ക്ഷീണംകൊണ്ടായിരിക്കാം പതുക്കെയാണ് ഫെഡറര്‍ കളി തുടങ്ങിയത്. ആദ്യ സെറ്റ് 4-6ന് നഷ്ടമായതോടെ ഫെഡററുടെ കളി ചൂടായി. പിന്നീട് എതിരാളിയെ നിലത്തു നിര്‍ത്താത്ത പ്രകടനമാണ് തുടര്‍ന്നുള്ളസെറ്റുകളില്‍ ഫെഡറര്‍ നടത്തിയത്. 6-1, 6-2, 6-2ന് രണ്ടും മൂന്നും നാലും സെറ്റുകള്‍ നേടി മത്സരവും ഫെഡറര്‍ സ്വന്തമാക്കി.

Advertising
Advertising

ये भी पà¥�ें- മില്‍മാന്റെ കുതന്ത്രത്തേയും അതിജീവിച്ച് ഫെഡറര്‍

ആസ്‌ട്രേലിയന്‍ ഓപണില്‍ ഇതുവരെ സീഡ് ചെയ്യപ്പെട്ട എതിരാളികളെയൊന്നും ഫെഡറര്‍ക്ക് ലഭിച്ചിട്ടില്ല. ക്വാര്‍ട്ടറില്‍ 100ആം റാങ്കുകാരനായ സാന്‍ഡ്ഗ്രനാണ് ഫെഡററുടെ എതിരാളി. 12ആം റാങ്കുകാരന്‍ ഫാബിയോ ഫോഗിനിയെ നാല് സെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ചാണ് സാന്‍ഡ്ഗ്രന്‍ ഫെഡററെ നേരിടാനെത്തുന്നത്. 21 തവണ ആസ്‌ട്രേലിയന്‍ ഓപണില്‍ കളിച്ചിട്ടുണ്ട് ഫെഡറര്‍. 2000ത്തില്‍ 54ആം റാങ്ക് അര്‍നൗഡ് ക്ലമെന്റിനോട് തോറ്റതാണ് ഫെഡററുടെ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള തോല്‍വി.

Tags:    

Similar News