ആസ്‌ട്രേലിന്‍ ഓപണില്‍ പുത്തന്‍ താരോദയമായി സോഫിയ കെനിന്‍

ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമാണ് സോഫിയ കെനിന്‍ പിന്നീടുള്ള രണ്ടു സെറ്റും നേടി മുഗുരുസയെ തോല്‍പിച്ച് കിരീടം നേടിയത്...

Update: 2020-02-01 14:13 GMT
Advertising

ആസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിന്. 4-6, 6-2, 6-2നായിരുന്നു കെനിന്‍ സ്പാനിഷ് താരം ഗര്‍ബെയ്ന്‍ മുഗുരുസയെ തോല്‍പിച്ചത്. സോഫിയ കെനിന്റെ ആദ്യ ഗ്രാന്റ് സ്ലാം നേട്ടമാണിത്.

21കാരിയായ അമേരിക്കക്കാരി റോഡ് ലാവര്‍ അരീനയില്‍ ചരിത്രം കുറിച്ചിരിക്കുന്നു. തുടര്‍ച്ചയായ അട്ടിമറികള്‍കൊടുവില്‍ ഫൈനലിലും വിജയിച്ചാണ് 14ാം സീഡ് സോഫിയ കിരീടം നേടിയത്. നേരത്തെ ഒരു ഗ്രാന്റ് സ്ലാമിന്റെ പോലും നാലാം റൗണ്ടിനപ്പുറം കടക്കാത്ത സോഫിയ ആസ്‌ട്രേലിയന്‍ ഓപണ്‍ നേടി പുത്തന്‍ താരോദയമായിരിക്കുകയാണ്.

1999ല്‍ സെറീന പതിനെട്ടാം വയസില്‍ യു.എസ് ഓപണ്‍ നേടിയത് കഴിഞ്ഞാല്‍ ഗ്രാന്റ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരിയെന്ന നേട്ടവും സോഫിയ സ്വന്തമാക്കി.

Tags:    

Similar News