തെരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റുമാനൂര്‍ എന്‍.ഡി.എയില്‍ തര്‍ക്കം രൂക്ഷം

ബി.ഡി.ജെ.എസും ബി.ജെ.പിയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി

Update: 2021-03-19 10:30 GMT

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റുമാനൂരില്‍ എന്‍.ഡി.എയില്‍ തര്‍ക്കം രൂക്ഷം. ബി.ഡി.ജെ.എസും ബി.ജെ.പിയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. രണ്ട് പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. ബി.ഡി.ജെ.എസിന് വേണ്ടി എന്‍ ശ്രീനിവാസും ബി.ജെ.പിക്ക് വേണ്ടി ടി.എന്‍ ഹരികുമാറുമാണ് പത്രിക നല്‍കിയത്.

മ​ണ്ഡ​ല​ത്തി​ല്‍ പ​രി​ചി​ത​ന​ല്ലാ​ത്ത ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​യാ​യ നാ​യ​ര്‍ സ​മു​ദാ​യ അം​ഗ​ത്തെ സ്ഥാ​നാ​ര്‍ഥി​യാ​ക്കി​യ​തി​നെ​തി​രെയാണ്​ ബി.​ജെ.​പി രം​ഗ​ത്തെത്തിയത്. മ​ണ്ഡ​ല​വു​മാ​യി ബന്ധവും എ​സ്.​എ​ന്‍.​ഡി.​പി പാ​ര​മ്പ​ര്യ​മു​ള്ള സ്ഥാ​നാ​ര്‍ഥി​യെ നിര്‍ത്ത​ണ​മെ​ന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.

Advertising
Advertising

എ​ന്നാ​ൽ, ബി.​ജെ.​പി​ക്ക്​ പ്ര​തി​ഷേ​ധ​മു​ണ്ടാ​വേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റി​നെ​യാ​ണ്​ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്നു​മാ​ണ്​ ബി.​ഡി.​ജെ.​എ​സ്​ വാ​ദം.​ എ​ന്നാ​ൽ, സി.​പി.​എം ജില്ലാസെക്രട്ടറി എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ പു​തു​മു​ഖ​മാ​യ, പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ൻ അല്ലാത്തയാളെ മ​ത്സ​രി​പ്പി​ച്ച​തി​നെ​തി​രെ​ ബി.​ജെ.​പി പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. സി.​പി.​എം സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​നാ​ണ്​ ദു​ർ​ബ​ല​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. ഇതേ ആ​രോ​പ​ണം ത​ന്നെ​യാ​ണ്​ പു​തി​യ സ്ഥാനാർഥിക്കെതിരെയും ഉ​യ​രു​ന്ന​ത്.

Tags:    

Similar News