നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം വേണമെന്ന് വിചാരണ കോടതി; സുപ്രിം കോടതിയെ സമീപിച്ചു
ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിർദേശം
Update: 2021-01-25 03:03 GMT
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിർദേശം. വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാപ്പ് സാക്ഷി വിപിൻ ലാൽ സമർപിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.