ആണവ കരാർ: ഇറാനുമായി നയതന്ത്ര സാധ്യത തീർത്തും തള്ളാതെ അമേരിക്കയും യൂറോപ്യൻ യൂണിയനും

ചർച്ചക്ക് വഴങ്ങിയാൽ ഇറാനു മേൽ ഏർപ്പെടുത്തിയ ഉപരോധം ഭാഗികമായെങ്കിലും പിൻവലിക്കാമെന്ന് വൈറ്റ് ഹൗസ്

Update: 2021-03-05 01:41 GMT
Advertising

ആണവ കരാർ വിഷയത്തിൽ ഇറാനുമായി നയതന്ത്ര സാധ്യത തീർത്തും തള്ളാതെ അമേരിക്കയും യൂറോപ്യൻ യൂണിയനും. ചർച്ചകളിലൂടെ പ്രശ്ന പരിഹാരശ്രമം തുടരുമെന്ന് ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അറിയിച്ചു. അതേസമയം ചർച്ചക്ക് വഴങ്ങിയാൽ ഇറാനു മേൽ ഏർപ്പെടുത്തിയ ഉപരോധം ഭാഗികമായെങ്കിലും പിൻവലിക്കാമെന്ന് വൈറ്റ് ഹൗസും സൂചന നൽകി.

2015ൽ ഇറാനുമായി രൂപപ്പെടുത്തിയ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് പുതിയ നീക്കം. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ ഇറാൻ വിരുദ്ധ റിപ്പോർട്ട് പരിഗണിച്ച ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ അതിന്‍റെ പേരിൽ തെഹ്റാനെതിരെ നടപടി വേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം ഈ രാജ്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനെ സ്വാഗതം ചെയ്ത ഇറാൻ വിദേശകാര്യ മന്ത്രാലയം നയതന്ത്ര പ്രശ്നപരിഹാര നീക്കത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ തങ്ങൾ ഒരുക്കമാണെന്നും പറഞ്ഞു. അതേസമയം അമേരിക്കയുടെ ഭാഗത്തു നിന്ന് അനൂകുല നടപടിയെന്നും ഇനിയും ഉണ്ടായിട്ടില്ലെന്നും ഇറാൻ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര ആണവോർജ സമിതിയുടെ ഭാഗത്തു നിന്നുള്ള നിഷേധറിപ്പോർട്ടുകൾ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. മുന്നുപാധികളില്ലാതെ ഇറാനുമായി ചർച്ചക്ക് സന്നദ്ധമാണെന്നും ഉപരോധം പിൻവലിക്കുന്ന കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ പറഞ്ഞു.

Full View
Tags:    

Similar News