ഇരിക്കൂറില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന് ശമനമില്ല; ഉമ്മന്‍ ചാണ്ടി നടത്തിയ സമവായ ചര്‍ച്ചയും പരാജയം

പ്രശ്നം സമാധാനപരമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു

Update: 2021-03-19 13:06 GMT

ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരമായില്ല. നേതാക്കളുമായി ഉമ്മന്‍ചാണ്ടി നടത്തിയ സമവായ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഇനിയും പുനര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പ്രശ്നം സമാധാനപരമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മ്മന്‍ ചാണ്ടി പറഞ്ഞു.

വളരെ വൈകാരികമായാണ് എ. ഗ്രൂപ്പ് പ്രതിനിധികള്‍ ഉമ്മന്‍ചാണ്ടിയോട് തങ്ങളുടെ പരിഭവങ്ങള്‍ പറഞ്ഞത്. കണ്ണൂരില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും തങ്ങളുടെ ഉറച്ച സീറ്റായ ഇരിക്കൂര്‍ നഷ്ടപ്പെട്ടതില്‍ ഉമ്മന്‍ചാണ്ടിയുടെ പോലും ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും എ. ഗ്രൂപ്പ് പ്രതിനിധികള്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഇത് പൂര്‍ണമായും ഉള്‍ക്കൊള്ളുകയും ഇരിക്കൂറില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും കുറച്ചുകൂടി കര്‍ശന നിലപാട് എടുക്കേണ്ടതായിരുന്നുവെന്നും യോഗത്തില്‍ തുറന്നുപറഞ്ഞു. നേതാക്കള്‍ക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും കേട്ട ചെയ്ത ശേഷമാണ് ഉമ്മന്‍ചാണ്ടി വേദി വിട്ടത്.

Tags:    

Similar News