'ഒരു മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍'; എലത്തൂരില്‍ തര്‍ക്കം തീരാതെ യു.ഡി.എഫ്

എലത്തൂര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷ്ണല്‍ ജനാതദള്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തി

Update: 2021-03-19 11:08 GMT

എലത്തൂര്‍ സീറ്റ് എന്‍.സി.കെക്ക് നല്‍കിയതില്‍ തര്‍ക്കം തീരാതെ യു.ഡി.എഫ്. എലത്തൂര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനാതദള്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തി. എന്‍.സി.കെ ക്ക് സീറ്റ് നല്‍കിയതിനാല്‍ എലത്തൂരില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.

വിജയ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് പോകുന്ന സാഹചര്യത്തിലേക്ക് പോകുന്ന അവസ്ഥയുണ്ടായെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇത് തന്നെയാണ് എം.കെ രാഘവന്‍ എം.പിയും നേരത്തെ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് യു.ഡി.എഫിലെ ജനതാദള്‍ വിഭാഗം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Tags:    

Similar News