സാഹസിക പ്രിയരേ ഇതിലേ; മീഡിയവൺ മിസ്റ്റിക് മെഡോസ്
കാഴ്ചയുടെ പൂക്കാലവും സാഹസികതയും ഒരുമിച്ച് ചേരുംപടി ചേരുകയാണ് മീഡിയവൺ മിസ്റ്റിക് മെഡോസിൽ
ശകലം സാഹസികത കൂട്ടിച്ചേർത്ത സുന്ദരമായ ഒരു യാത്ര പോകാൻ വർഷങ്ങളോളം പ്ലാനിട്ട് കാത്തിരിക്കുന്നവർ ധാരാളമുണ്ടാകും. അങ്ങനെയുള്ളവർക്ക് വേണ്ടി മീഡിയവൺ ഒരുക്കുകയാണ്, മിസ്റ്റിക് മെഡോസ് (Mystic Meadows). നിങ്ങൾക്ക് മുന്നിൽ കാഴ്ചയുടെ പൂക്കാലവും സാഹസികതയും ഒരുമിച്ച് ചേരുംപടി ചേരുകയാണ് മീഡിയവൺ മിസ്റ്റിക് മെഡോസിൽ. ജൂലൈ-ആഗസ്റ്റ് മാസത്തിൽ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സിലേക്കാണ് യാത്ര.
യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച പ്രദേശമാണ് വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്‌വര. മഞ്ഞുമൂടിയ ഹിമാലയമലനിരകളുടെ താഴ്‍വരയിൽ പൂക്കളുടെ മറ്റൊരു താഴ്‌വര. ചമോലി ജില്ലയിൽ 87 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന പ്രദേശമാണിത്. 1931ൽ മൂന്ന് ബ്രിട്ടീഷ് പർവതാരോഹിതർ കണ്ടെത്തിയ ഇടം. ഏത് തരം യാത്രികരെയും പിടിച്ചു നിർത്തുന്ന പ്രകൃതിഭംഗി.
ജൂലൈ 28 മുതൽ ആഗസ്റ്റ് മൂന്നുവരെയാണ് മിസ്റ്റിക് മെഡോസ് സംഘടിപ്പിക്കുന്നത്. പൂക്കളുടെ താഴ്‌വര കൂടാതെ ഹേംകുണ്ഡ്, ബദ്രിനാഥ്, മന വില്ലേജ് തുടങ്ങിയ ഇടങ്ങളും സന്ദർശിക്കുന്നുണ്ട്. ഡൽഹിയിൽ തുടങ്ങി ഡൽഹിയിൽ അവസാനിക്കുന്ന തരത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 15 മുതൽ 55 വയസ്സുവരെയുള്ള ആർക്കും പങ്കെടുക്കാം. ഡൽഹിയിൽ തുടങ്ങി ഡൽഹിയിൽ അവസാനിക്കുന്ന മിസ്റ്റിക് മെഡോയുടെ ഫീസ് 18,500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിൽ വിളിക്കുകയോ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.