10,000 രൂപയിൽ ഇന്ത്യ മൊത്തം ചുറ്റാമോ? വെല്ലുവിളി ഏറ്റെടുത്ത് യുവതി; 2000 രൂപയ്ക്ക് സഞ്ചരിച്ചത് ആറ് സംസ്ഥാനങ്ങൾ

'@flyyingxfishh' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതി തന്റെ യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്നത്

Update: 2026-11-01 10:12 GMT

ഡല്‍ഹി: വെറും 10,000 രൂപ ബജറ്റിൽ ഇന്ത്യ മുഴുവൻ സഞ്ചരിക്കുക എന്ന കഠിനമായ വെല്ലുവിളി ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ തരംഗമായി വനിതാ കണ്ടന്റ് ക്രിയേറ്റർ. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും തന്റെ യാത്രാ അനുഭവങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

'@flyyingxfishh' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതി തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത്. 10,000 രൂപയിൽ വെറും 2,000 രൂപ മാത്രം ചെലവഴിച്ച് ഇതിനകം ആറ് സംസ്ഥാനങ്ങൾ സന്ദർശിച്ചു കഴിഞ്ഞതായി ഇവർ അവകാശപ്പെടുന്നു.

"പതിനായിരം രൂപയിൽ താഴെ ചെലവഴിച്ച് ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ ശ്രമിക്കുകയാണ്. ഈ ദൗത്യത്തിൽ ഞാൻ ലക്ഷ്യത്തിലെത്തുമോ അതോ വഴിയിൽ ഉപേക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഈ വെല്ലുവിളി ഒട്ടും എളുപ്പമല്ല," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertising
Advertising

"സാധാരണയായി ഒരു സ്ഥലം മാത്രം സന്ദർശിക്കാൻ 10,000 രൂപയോളം ചെലവാകും, എന്നാൽ ഇത്രയും ചെറിയ തുക കൊണ്ട് രാജ്യം മുഴുവൻ ചുറ്റുകയാണ് എന്റെ ലക്ഷ്യം" എന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു. എന്നാൽ കയ്യിലുള്ള ബാക്കി 8,000 രൂപ കൊണ്ട് ഇന്ത്യ മുഴുവൻ കണ്ടുതീർക്കാൻ സാധിക്കുമോ എന്ന് ഉറപ്പില്ലെന്നും പണം തീരുന്ന മുറയ്ക്ക് ഈ യാത്ര അവസാനിപ്പിക്കുമെന്നും അവർ പറയുന്നു.

യുവതിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സമൂഹമാധ്യമത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇത്രയും കുറഞ്ഞ തുകയ്ക്ക് എങ്ങനെ യാത്ര സാധ്യമാകും, എവിടെ താമസിച്ചു, എന്ത് ഭക്ഷണം കഴിച്ചു, ട്രെയിൻ ടിക്കറ്റ് ചാർജ് എത്രയായി എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ആളുകൾ കമന്റ് ബോക്സിൽ ചോദിക്കുന്നത്. എന്നാൽ ബുദ്ധിപൂർവം പ്രവർത്തിച്ചാൽ കുറഞ്ഞ ബജറ്റിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് മറ്റൊരു വിഭാഗം ആളുകളും അഭിപ്രായപ്പെടുന്നുണ്ട്.

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - അതുല്യ സെബാസ്റ്റ്യൻ

contributor

Similar News