റേറ്റ് കുറവാണെന്ന് കണ്ട് ചാടിക്കയറി ബുക്ക് ചെയ്യരുതേ; ഹോട്ടൽ ബുക്കിംഗിൽ ശ്രദ്ധിക്കേണ്ട 7 പ്രധാന കാര്യങ്ങൾ

ചെറിയൊരു അശ്രദ്ധ പോലും നിങ്ങളുടെ യാത്രാബജറ്റിന്റെ താളം തെറ്റിച്ചേക്കാം

Update: 2026-10-23 10:42 GMT

യാത്രകളെക്കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ തന്നെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ അതുമായി ബന്ധപ്പെട്ട പരസ്യങ്ങളായിരിക്കും പിന്നീട് കാണുക. റേറ്റ് കുറവാണെന്ന ഓഫറിൽ നിങ്ങൾ പെട്ടെന്ന് വീഴുകയും ചെയ്യും. എന്നാൽ ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചെറിയൊരു അശ്രദ്ധ പോലും നിങ്ങളുടെ യാത്രാബജറ്റിന്റെ താളം തെറ്റിച്ചേക്കാം. ഹോട്ടൽ ബുക്കിംഗിൽ പണം ലാഭിക്കാൻ സഹായിക്കുന്ന 7 പ്രധാന കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. റൂം റേറ്റ് മാത്രം നോക്കി ബുക്ക് ചെയ്യരുത്

വില കുറഞ്ഞ റൂം ആണെങ്കിൽ പാർക്കിംഗ്, ബ്രേക്ക്ഫാസ്റ്റ് എന്നിവയ്ക്ക് പിന്നീട് അധിക തുക നൽകേണ്ടി വന്നേക്കാം. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പാക്കേജ് മാത്രം തെരഞ്ഞെടുക്കുക.

Advertising
Advertising

2. വില കുറവാണെന്ന് കരുതി ലൊക്കേഷൻ നോക്കാതെ ബുക്ക് ചെയ്യരുത്

പ്രധാന സ്ഥലങ്ങളിൽ നിന്ന് ദൂരെ, കുറഞ്ഞ നിരക്കിൽ ഹോട്ടൽ എടുത്താൽ, പിന്നീട് യാത്രാക്കൂലിക്ക് (Cab/Auto) വലിയ തുക തന്നെ നൽകേണ്ടി വരും. നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് അടുത്താണോ ഹോട്ടലെന്ന് മാപ്പിൽ നോക്കുക.

3.റീഫണ്ട് ഇല്ലാത്ത റൂമുകൾ ശ്രദ്ധിച്ചു മാത്രം ബുക്ക് ചെയ്യുക

വില കുറവായതുകൊണ്ട് മാത്രം റീഫണ്ട് ഇല്ലാത്ത റൂം എടുത്താൽ, പ്ലാൻ മാറിയാൽ പണം പൂർണമായും നഷ്ടപ്പെടും. യാത്ര ഉറപ്പാണെങ്കിൽ മാത്രം വില കുറഞ്ഞ നോൺ-റിഫണ്ടബിൾ റൂമുകൾ തെരഞ്ഞെടുക്കുക. പ്ലാൻ മാറാൻ സാധ്യതയുണ്ടെങ്കിൽ അൽപം കൂടുതൽ കൊടുത്താലും റീഫണ്ടുള്ളത് എടുക്കുന്നതാണ് നല്ലത്.

തേർഡ് പാർട്ടി വെബ്സൈറ്റുകളിലും ഹോട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പണമടയ്ക്കൽ രീതികൾ വ്യത്യസ്തമായിരിക്കാം. മുൻകൂട്ടി പണം നൽകേണ്ട തീയതി, റദ്ദാക്കാനുള്ള അവസാന സമയം, പിഴ എന്നിവ പരിശോധിക്കണം. പണം തിരികെ ലഭിക്കുന്ന ബുക്കിങ്ങിനും മുൻകൂട്ടി പണം നൽകേണ്ടത് ആവശ്യമായി വന്നേക്കാം.

4. ആളുകളുടെ എണ്ണം കൃത്യമായി നൽകുക, അവസാന നിമിഷം സർപ്രൈസ് വേണ്ട

ഒരു റൂമിൽ എല്ലാവർക്കും സ്ഥലമുണ്ടാകുമെന്ന് കരുതി പെട്ടെന്ന് ബുക്ക് ചെയ്താൽ, പിന്നീട് കൂടുതൽ ബെഡിനോ അധിക ആളുകൾക്കോ വലിയ തുക നൽകേണ്ടി വരും. ചിലപ്പോൾ അവസാന നിമിഷം മറ്റൊരു റൂം കിട്ടാനും പ്രയാസമായിരിക്കും. ബുക്ക് ചെയ്യുമ്പോൾ തന്നെ മുതിർന്നവരുടെ എണ്ണവും കുട്ടികളുടെ എണ്ണവും കൃത്യമായി നൽകുക. കൂടുതൽ ബെഡ് ആവശ്യമുണ്ടെങ്കിൽ അതിന് അധിക ചാർജ് ഈടാക്കുന്നുണ്ടോ എന്ന് മുൻകൂട്ടി പരിശോധിക്കുക.

5.പെട്ടെന്ന് ബുക്ക് ചെയ്യരുത്, വിലകൾ താരതമ്യം ചെയ്യുക

ആദ്യം കാണുന്ന വിലയ്ക്ക് തന്നെ റൂം ബുക്ക് ചെയ്താൽ, മറ്റ് സൈറ്റുകളിലോ ആപ്പുകളിലോ ഇതിലും കുറഞ്ഞ നിരക്ക് ലഭ്യമാണെന്നത് അറിയാതെ പോകും. ഹോട്ടലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റും മറ്റ് ബുക്കിംഗ് ആപ്പുകളും നോക്കി വില താരതമ്യം ചെയ്യുക. ക്രെഡിറ്റ് കാർഡ് റിവാർഡുകൾ, മെമ്പർഷിപ്പ് ഡിസ്കൗണ്ടുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിലക്കുറവോ സൗജന്യ ആനുകൂല്യങ്ങളോ നേടാൻ സാധിക്കുമോ എന്ന് നോക്കുക

6.അവസാന നിമിഷം വരെ കാത്തിരിക്കരുത്

വില കുറയാൻ വേണ്ടി അവസാന നിമിഷം വരെ കാത്തിരുന്നാൽ, നല്ല റൂമുകളെല്ലാം തീർന്നുപോകാനും അവസാന നിമിഷം വലിയ തുക നൽകേണ്ടി വരാനും സാധ്യതയുണ്ട്. വിവാഹങ്ങൾ, ഫെസ്റ്റിവലുകൾ, അവധിക്കാലങ്ങൾ എന്നിവയാണെങ്കിൽ ഡിമാൻഡ് കൂടും. യാത്രയും തിയതിയും ഉറപ്പായാൽ മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് ചെയ്യുക. നേരത്തെ ബുക്ക് ചെയ്താൽ നല്ല റൂമുകൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം.

7.ബുക്ക് ചെയ്ത ശേഷവും വില പരിശോധിക്കുക

റൂം ബുക്ക് ചെയ്തുകഴിഞ്ഞാൽ പിന്നെ നിരക്കുകൾ നോക്കാതിരിക്കുന്നത് പലപ്പോഴും വലിയൊരു ലാഭം നഷ്ടപ്പെടുത്താൻ ഇടയാക്കും. ചിലപ്പോൾ പിന്നീട് വില കുറയാം. കാൻസലേഷൻ ഡേറ്റിന് മുൻപ് ഹോട്ടൽ വില വീണ്ടും നോക്കുക. വില കുറഞ്ഞതായി കണ്ടാല്‍, പുതിയ വില തരാൻ പറ്റുമോ എന്ന് ഹോട്ടലിൽ വിളിച്ചു ചോദിക്കാം. അവർ തയ്യാറായില്ലെങ്കിൽ, ഫ്രീ കാൻസലേഷൻ ഉപയോഗിച്ച് പുതിയ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം. .ശേഷം പഴയത് ക്യാൻസൽ ചെയ്യുക.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News