മീഡിയവൺ അൺവെയ്ൽ വിയറ്റ്നാം; കാഴ്ചയുടെ മായാജാലം ഇവിടെ തുടങ്ങും

വിയറ്റ്നാമിലെ ഏറ്റവും പഴക്കമേറിയ പ​ഗോഡയായ ബുദ്ധിസ്റ്റ് ട്രാൻ കോക്കും ഹോൻകിം തടാകവും അന്നേ ദിവസം സന്ദർശിക്കാം.

Update: 2025-06-12 10:01 GMT
Editor : geethu | Byline : Web Desk

അത്ഭുതങ്ങളുടെ ഭൂമിക, ഇന്ന് ഏതൊരു മലയാളിക്കും കൈയ്യെത്തും ദൂരത്താണ് വിയറ്റ്നാം. പോക്കറ്റിൽ ഒതുങ്ങുന്ന ബജറ്റിൽ, കുറച്ച് മണിക്കൂറുകളുടെ ആകാശയാത്രയിൽ വിയറ്റ്നാമിലെത്താം. അവിടെ യാത്രയുടെ മറ്റൊരു ലോകം പുലരുകയായി. പുതിയ നാട് തരുന്ന പുതിയ കാഴ്ചാനുഭവങ്ങൾ. അങ്ങനെ യാത്രയുടെ പുതിയ അനുഭവങ്ങൾ തേടുന്നവർക്കായുള്ളതാണ് മീഡിയവൺ അൺവെയ്ൽ വിയറ്റ്നാം (Unveil Vietnam).

വരൂ, വിയറ്റ്നാമിലെത്താം

അക്ഷരാർഥത്തിൽ സഞ്ചാരികൾക്കായുള്ള ദേശമാണ് വിയറ്റ്നാം. റോഡ് ട്രിപ്പ്, ട്രക്കിങ്, സാഹസികത, ഷോപ്പിങ്, സുഹൃത്തുക്കൾക്കൊപ്പം ചുമ്മാതെയുള്ള കറക്കം, കുടുംബവുമായി സമയം ചെലവഴിക്കുക.. ഏത് തരം യാത്ര ഇഷ്ടപ്പെടുന്നവർക്കും വിയറ്റ്നാം എന്തെങ്കിലും കരുതിവെച്ചിട്ടുണ്ട്.

Advertising
Advertising

5 പകലുകളും 4 രാത്രികളും നീളുന്ന അൺവെയ്ൽ വിയറ്റ്നാമിൽ ഹനോയ് (HANOI), ഹലോങ് (HALONG), ഡ നാങ് (DA NANG), ഹോയ് അൻ (HOI AN), ബന ഹിൽസ് (BANA HILLS) തുടങ്ങിയ ഇടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്. ജൂലൈഹനോയ് (HANOI), ഹലോങ് (HALONG), ഡ നാങ് (DA NANG), ഹോയ് അൻ (HOI AN), ബന ഹിൽസ് (BANA HILLS) തുടങ്ങിയ ഇടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്3 മുതൽ 8 വരെയാണ് യാത്ര.

നോയ് ബേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആദ്യ ദിനം യുനസ്കോ ലോക പൈതൃക പട്ടികയിലുള്ള ഹലോങ് ബേയുടെ കാഴ്ചകളാണ് സ്വാ​ഗതം ചെയ്യുന്നത്. കപ്പലിൽ സ്ഥലങ്ങൾ സന്ദർശിച്ചും കുക്കിങ് ഡെമോൺസ്ട്രേഷൻ ആൻഡ് ഫുഡ് ഡെക്കോർ ക്ലാസിൽ പങ്കെടുത്തും കരൊക്കെയിൽ ലയിച്ചും ഒരു ദിനം.

രണ്ടാംദിനം തായ് ചി ലെസണോടെയാണ് തുടങ്ങുന്നത്. തുടർന്ന് ഹോ ചി മിൻ കോംപ്ലക്സ് അടക്കമുള്ള പ്രധാനയിടങ്ങളിൽ കൂടി ന​ഗരത്തിൽ കറങ്ങാനുള്ള അവസരമാണ്. വിയറ്റ്നാമിലെ ഏറ്റവും പഴക്കമേറിയ പ​ഗോഡയായ ബുദ്ധിസ്റ്റ് ട്രാൻ കോക്കും ഹോൻകിം തടാകവും അന്നേ ദിവസം സന്ദർശിക്കാം.

മാർബിൾ മലനിരകൾ, സൺ ട്രാ പെനിൻസുല, ലിൻ ഉങ് പ​ഗോഡ, കാം തൻ കോക്കനട്ട് വില്ലേജ് എന്നിങ്ങനെ വിയറ്റ്നാമിന്റെ പ്രകൃതിയെയും ​ഗ്രാമീണ ജീവിതത്തെയും അടുത്തറിയാനുള്ള അവസരമാണ് മൂന്നാം ദിന യാത്രയിൽ ഒരുക്കിയിരിക്കുന്നത്. 17, 18 നൂറ്റാണ്ടുകളിലെ അത്ഭുതമായിരുന്ന തുറമുഖങ്ങളും പൗരാണിക പട്ടണങ്ങളും അടുത്തറിയാം.

ഒരല്പം സാഹസികത തേടുന്നവർക്കായുള്ളതാണ് നാലാം ദിന യാത്ര, ബന മലനിരകളിലേക്ക്. മലനിരകളും അരുവിയും വെള്ളച്ചാട്ടവും ആസ്വദിച്ച് പ്രകൃതിയെ അറിഞ്ഞ്, സാഹസികമായ ഒരു പകൽ. അഞ്ചാംദിനമാണ് മടക്കയാത്ര.

വിസ ചാർജടക്കം 45,500 രൂപയാണ് യാത്ര ചെലവ്. ജിഎസ്ടി ബാധകം. യാത്രയെ കുറിച്ച് കൂടുതൽ അറിയാനും ബുക്ക് ചെയ്യാനും മുകളിൽ തന്നിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News