മുസ്‍ലിം- ക്രൈസ്തവ സൗഹാര്‍ദ്ദത്തിന്റെ ചരിത്ര രേഖകള്‍ സമ്മാനിച്ച് മാര്‍പ്പാപ്പയും യു.എ.ഇ രാഷ്ട്രനേതാക്കളും

Update: 2019-02-07 02:00 GMT

യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയും യു.എ.ഇ രാഷ്ട്രനേതാക്കളും പരസ്പരം കൈമാറിയത് മുസ്‍ലിം- ക്രൈസ്തവ സൗഹാര്‍ദത്തിന്റെ ചരിത്ര രേഖകള്‍. പരസ്പരം സമ്മാനമായാണ് ഈ രേഖകള്‍ ഇവര്‍ കൈമാറിയത്.

1219-ൽ സെൻറ് ഫ്രാൻസിസ് അസ്സീസിയും സുൽത്താൻ മാലിക് അൽ കാമിലും തമ്മില്‍ കൂടിക്കാഴ്ച ആലേഖനം ചെയ്ത ഫലകമാണ് മാർപാപ്പ യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് സമ്മാനിച്ചത്. ഡാനിയേല ലോങ്ങോ എന്ന കലാകാരിയാണ് ഫലകം തയാറാക്കിയത്.

അഞ്ചാം കുരിശു യുദ്ധകാലത്ത് സെൻറ് ഫ്രാൻസിസ് യുദ്ധമുന്നണി മുറിച്ചുകടന്ന് ഈജിപ്ത് രാജാവായ സുൽത്താൻ മാലിക് അൽ കാമിലിനെ സന്ദർശിച്ച ചരിത്രം രേഖപ്പെടുത്തിയതാണ് ഈ ഫലകം. ഈ സന്ദർശനത്തിൽ സെൻറ് ഫ്രാൻസിസും സുൽത്താൻ മാലികും സംഘർത്തെ കുറിച്ച് ചർച്ച ചെയ്യുകയും സമാധന വഴികൾ ആരായുകയും ചെയ്തിരുന്നു.

Advertising
Advertising

യു.എ.ഇയിലെ പ്രഥമ ചർച്ചായ സെൻറ് ജോസഫ്സ് കത്തീഡ്രലിെന്റെ അവകാശപത്രമാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം മാർപാപ്പക്ക് സമ്മാനമായി നൽകിയത്.

Full View

1963 ജൂൺ 22നാണ് അന്നത്തെ അബൂദബി ഭരണാധികാരിയായിരുന്ന ശൈഖ് ശാഖ്ബൂത് ബിൻ സുൽത്താൻ ആൽ നഹ്യാൻ കാത്തലിക് ചർച്ചിന് സ്ഥലം അനുവദിച്ച് രേഖ നൽകിയത്. അന്നത്തെ അറേബ്യൻ അപോസ്തലിക് കാത്തലിക് വികാരി ബിഷപ് ല്യൂഗി മഗ്ല്യകാനി ഡകാസ്റ്റൽ ഡെൽ പിയാനോയുമുമൊത്തുളള ശൈഖ് ശാഖ്ബൂതിെന്റെ ഫാേട്ടോയും രേഖയോടൊപ്പം മാർപാപ്പക്ക് സമ്മാനമായി നൽകിയിട്ടുണ്ട്.

Tags:    

Similar News