ശൈഖ് മുഹമ്മദിന് സമ്മാനമായി മലയാളി പെണ്‍കുട്ടി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

അസാമാന്യ മികവോടെയാണ് അറബിയില്‍ സുചേതയുടെ ആലാപനം. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുചേത.

Update: 2019-07-16 02:56 GMT

എഴുപതിലെത്തിയ പ്രിയ ഭരണാധികാരി ശൈഖ് മുഹമ്മദിന് സമ്മാനമായി മലയാളി പെണ്‍കുട്ടി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വ്യത്യസ്തമായ സമ്മാനമായിട്ടാണ് ഈ പാട്ടിനെ അറബ്‌ലോകവും ഏറ്റെടുത്തത്.

Full View

ലോക റെക്കോര്‍ഡ് നേട്ടങ്ങള്‍ നിരവധി കൈവരിച്ച ശൈഖ് മുഹമ്മദിനെ കുറിച്ച് ഈ ഗാനലാപനം നടത്തിയത് മലയാളി വിദ്യാര്‍ഥിനി സുചേത സതീഷ്. പ്രമുഖ ഇമറാത്തി കവി ഡോ. ശിഹാബ് ഗാനീം കുറിച്ച 50 വര്‍ഷങ്ങള്‍ എന്ന കവിതയുടെ സംഗീതാവിഷ്‌കാരമാണിത്. അസാമാന്യ മികവോടെയാണ് അറബിയില്‍ സുചേതയുടെ ആലാപനം. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുചേത.

Advertising
Advertising

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തിലാണ് ഗാനാവതണം. ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകന്‍ മോന്തി ശര്‍മയാണ് പാട്ടിന് ഈണം നല്‍കിയത്. ശൈഖ് മുഹമ്മദിന്റെ പിറന്നാള്‍ ദിന ഭാഗമായി കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് കോണ്‍സുല്‍ ജനറല്‍ നീരജ് അഗള്‍വാളിന് കോപ്പികള്‍ നല്‍കി ഡോ. ശിഹാബ് ഗാനീം പ്രകാശനം നിര്‍വഹിച്ചു.

102 ഭാഷകളില്‍ സംഗീതം ആലപിച്ചതിന്റെയും ഏറ്റവും ദൈര്‍ഘ്യമേറിയ സംഗീത കച്ചേരി നടത്തിയതിന്റെയും റെകോര്‍ഡുകള്‍ സ്വന്തമാക്കിയ സുചേതക്ക് ശൈഖ് മുഹമ്മദിനെ നേരില്‍ കണ്ട് ഈ ഉപഹാരം സമര്‍പ്പിക്കണമെന്നാണ് ആഗ്രഹം.

Tags:    

Similar News