യു.എ.ഇയിൽ കോവിഡ് മരണം 35 ആയി; 5825 രോഗബാധിതര്‍

രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്

Update: 2020-04-16 18:43 GMT

യു.എ.ഇയിൽ ഇന്ന് രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 35 ആയി.

പുതുതായി 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രോഗബാധിതരുടെ എണ്ണം 5825 ആയി ഉയർന്നു. 25,000 ത്തിലധികം പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 61 പേർക്ക് കൂടി ഇന്ന് രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം 1095 ആയി.

Tags:    

Similar News