മനസിന്റെ താളം തെറ്റി മലയാളി യുവാവ് ഷാർജ സജ മേഖലയിൽ അലയുന്നു

കൈയിലെ പണവും പാസ്പോർട്ടും നഷ്ടപ്പെട്ടു എന്ന് പറയുന്ന ഇദ്ദേഹം കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണെന്നാണ് വിവരം

Update: 2020-06-27 19:35 GMT
Full View

മനസിന്റെ താളം തെറ്റി അലയുന്ന ഒരു മലയാളി യുവാവ് ഷാർജ, സജ വ്യവസായമേഖലയിലെ പ്രവാസികളുടെ നൊമ്പരമായി മാറുകയാണ്. കൈയിലെ പണവും പാസ്പോർട്ടും നഷ്ടപ്പെട്ടു എന്ന് പറയുന്ന ഇദ്ദേഹം കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണെന്നാണ് വിവരം. ഈ യുവാവിനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ വഴി തേടുകയാണ് സജ മേഖലയിലെ പ്രവാസികൾ. ഒരാഴ്ച മുമ്പാണ് ഈ യുവാവിനെ ഷാർജ സജ മേഖലയിൽ ഇങ്ങനെ കണ്ടുതുടങ്ങിയത്. ഭക്ഷണം ആവശ്യപ്പെട്ട് കൊടുത്താൽ ഇടക്ക് കഴിക്കും, അല്ലെങ്കിൽ വലിച്ചെറിയും. താമസം ഒരുക്കിയെങ്കിലും അവിടെ നിൽക്കില്ല. പെരുവഴിയിലാണ് കിടപ്പ്.

സന്ദർശകവിസയിലാണ്. കോവിഡ് കാലമായതിനാൽ ചികിൽസക്ക് ആശുപത്രിയിലാക്കാനും കഴിയുന്നില്ല. ഇദ്ദേഹത്തിന്റെ നാട്ടിലെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പാസ്പോർട്ട് നഷ്ടപ്പെട്ട യുവാവിനെ നിലവിലെ വെല്ലുവിളികൾ മറികടന്ന് നാട്ടിലെത്തിക്കാൻ അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടുകയാണ് ഇവർ.

Tags:    

Similar News