യു എ ഇയിലേക്ക് തിരിച്ചുവരാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
അംഗീകൃത ലബോറട്ടറികൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർ യു എ ഇയിൽ എത്തിയ ശേഷം പരിശോധന നടത്തിയാൽ മതി
Update: 2020-06-28 21:06 GMT
യുഎഇയിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾ ജൂലൈ ഒന്ന് മുതൽ കോവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാത്രക്ക് 72 മണിക്കൂറിനുള്ളിൽ അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നിലവിൽ അംഗീകൃത ലബോറട്ടറികൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർ യുഎഇയിൽ എത്തിയ ശേഷം പരിശോധന നടത്തിയാൽ മതി.
17 രാജ്യങ്ങളിലെ 106 നഗരങ്ങളിലെ അംഗീകൃത ലബോറട്ടറികളെയാണ് ആദ്യ ഘട്ടത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഉടൻ കൂടുതൽ ലബോറട്ടറികളെ ഉൾപെടുത്തുമെന്നും smartservices.ica.gov.ae വെബ്സൈറ്റിലൂടെ ലബോറട്ടറികളുടെ പട്ടിക ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.