ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
ബാൽക്കണിയിൽ മൊബൈലിൽ സംസാരിച്ചിരുന്ന യുവാവ് ഫോൺ എറിഞ്ഞ് തകർത്ത് താഴേക്ക് ചാടുകയായിരുന്നു
Update: 2020-08-01 12:11 GMT
മലയാളി യുവാവ് ഷാർജയിലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുരേന്ദ്രന്റെ മകൻ സുമേഷാണ് (24) മരിച്ചത്. ഷാർജ മുവൈലയിൽ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. കൽബ റോഡിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽ ഫോണിൽ സംസാരിച്ചു നിന്നിരുന്ന ഇദ്ദേഹം ഫോൺ എറിഞ്ഞ് തകർത്ത് താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇന്നലെ രാത്രി ഏഴരക്കാണ് സംഭവം. ഒരു വർഷം മുമ്പാണ് ഇദ്ദേഹം ഷാർജയിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഷാർജ പൊലീസ് അന്വേഷിക്കുന്നുണ്ട്. മാതാവ്: ഓമന