55 പിന്നിട്ടവർക്ക് ദുബൈയിൽ റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ചു

വരുമാനവും സ്വത്തും മാനദണ്ഡം; അഞ്ചുവർഷത്തിൽ പുതുക്കാൻ കഴിയുന്ന റെസിഡന്റ് വിസ ലഭിക്കും

Update: 2020-09-02 17:19 GMT
Advertising

55 വയസ് പിന്നിട്ടവർക്ക് ദുബൈ പുതിയ റെസിഡന്റ് വിസ പ്രഖ്യാപിച്ചു. റിട്ടയർ ഇൻ ദുബൈ എന്ന പേരിൽ 5 വർഷത്തേക്കാണ് വിസ. അപേക്ഷകർക്ക് മാസം 20,000 ദിർഹം വരുമാനമോ ദശലക്ഷം ദിർഹം സമ്പാദ്യമോ നിർബന്ധമാണ്. അല്ലെങ്കിൽ രണ്ട് ദശലക്ഷം ദിർഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാകണം. ആരോഗ്യ ഇൻഷൂറൻസും നിർബന്ധം. സമ്പാദ്യവും ഭൂസ്വത്തും ചേർത്താൽ രണ്ട് ദശലക്ഷം ദിർഹത്തിൽ കൂടുതലുള്ളവർക്കും റിട്ടയർ ഇൻ ദുബൈ വിസക്ക് അപേക്ഷിക്കാം. www.retireindubai.com എന്ന വെബ്സൈറ്റ് വഴി രാജ്യത്തിന് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും വിസക്കായി അപേക്ഷ നൽകാം. അപേക്ഷകനും അവരുടെ ജീവതപങ്കാളിക്കും അഞ്ചുവർഷത്തെ വിസ ലഭിക്കും. അപേക്ഷിക്കുന്നതിന് മുമ്പേ ആരോഗ്യ ഇൻഷൂറൻസ് എടുത്തിരിക്കണം. വിസ അപേക്ഷ നിരസിക്കുന്ന സാഹചര്യത്തിൽ 30 ദിവസത്തിനകം ഇൻഷൂൻസിനായി മുടക്കിയ തുക തിരിച്ചു നൽകാൻ സംവിധാനുണ്ടാകും. അഞ്ചുവർഷം കൂടുമ്പോൾ ഓൺലൈൻ മുഖേന താനേ പുതുക്കാൻ കഴിയുന്നതായിരിക്കും റിട്ടയർമെന്റ് വിസ. എന്നാൽ, വിസ ലഭിക്കാൻ ആവശ്യമായ സാമ്പത്തിക മാനദണ്ഡം പാലിച്ചിരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.

Tags:    

Similar News