'സീറ്റ് ഞാന്‍ പോക്കറ്റിൽ നിന്ന് നൽകുന്നതല്ല, ബാലശങ്കറിന്‍റേത് സീറ്റ് നിഷേധിച്ചതിലുള്ള മാനസിക വിഷമം' വി മുരളീധരന്‍
സി.പി.എം-ബിജെപി സീറ്റ് ധാരണ സംബന്ധിച്ച ബാലശങ്കറിന്‍റെ ആരോപണത്തിലാണ് മുരളീധരന്‍റെ പ്രതികരണം.
കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് സൈദ്ധാന്തികനായ ആര്‍. ബാലശങ്കര്‍ നടത്തിയ പ്രസ്താവനക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സി.പി.എം-ബിജെപി സീറ്റ് ധാരണ സംബന്ധിച്ച ബാലശങ്കറിന്‍റെ ആരോപണത്തിലാണ് മുരളീധരന്‍റെ പ്രതികരണം.
'ബാലശങ്കറിന്‍റേത് സീറ്റ് ലഭിക്കാത്തതിലെ വികാര പ്രകടനമാണ്, സീറ്റ് മുരളീധരൻ പോക്കറ്റിൽ നിന്ന് നൽകുന്നതല്ല, അത് കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നതാണ്. ബി.ജെ.പി മറ്റ് കക്ഷികളുമായി കൂട്ടുകൂടുന്നുവെന്നത് തെറ്റായ പ്രചരണമാണ്' മുരളീധരൻ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി ധാരണയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് സൈദ്ധാന്തികനായ ആര്‍. ബാലശങ്കര്‍ രംഗത്തെത്തിയത്. ചെങ്ങന്നൂരില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ചര്‍ച്ചക്ക് ബാലശങ്കര്‍ വഴിമരുന്നിട്ടത്.