സ്ഥാനാര്‍ഥിത്വം യൂത്ത് കോണ്‍ഗ്രസിനുള്ള അംഗീകാരം: വീണാ നായര്‍

ശബരിമല വിഷയം അടക്കം ഏറ്റവും വികാരപരമായി വിശ്വാസത്തിന് വേണ്ടി ജാതിയും മതവും മാറ്റിവെച്ച് വിശ്വാസികള്‍ ഇറങ്ങിയ മണ്ണാണ് വട്ടിയൂര്‍ക്കാവെന്ന് വീണാ നായര്‍

Update: 2021-03-17 04:14 GMT

ജനിച്ച് വളര്‍ന്ന വട്ടിയൂര്‍ക്കാവില്‍ മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി വീണാ നായര്‍. യൂത്ത് കോണ്‍ഗ്രസിന്, പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് തന്‍റെ സ്ഥാനാര്‍ഥിത്വമെന്നും വീണ മീഡിയവണിനോട് പറഞ്ഞു.

പിഎസ്‍സി ഉള്‍പ്പെടെ ഏത് പ്രസക്തമായ പ്രശ്നം വന്നാലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തോ പതിനഞ്ചോ മിനിട്ട് കൊണ്ട് ഓടിയെത്താറുണ്ട്. ഞാന്‍ ജനിച്ചതും ജീവിക്കുന്നതും എന്‍റെ ജീവിതത്തിലെ എല്ലാ ദിവസവും കടന്നുപോകുന്നതും വട്ടിയൂര്‍ക്കാവിലാണ്. യൂത്ത് കോണ്‍ഗ്രസിന്‍റെ എളിയ പ്രവര്‍ത്തക എന്ന നിലയില്‍ വട്ടിയൂര്‍ക്കാവിലെ മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്

Advertising
Advertising

സ്ഥാനാര്‍ഥിത്വം വൈകി എന്നത് വലിയ വെല്ലുവിളിയാണെന്ന് തോന്നുന്നില്ലെന്നും വീണാ നായര്‍ പറഞ്ഞു. ഇനിയും 20 ദിവസം കയ്യിലുണ്ടല്ലോ. ദിവസങ്ങളുടെയും മണിക്കൂറുകളെയും എണ്ണമെടുത്താലും അതിനേക്കാള്‍ പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ശബരിമല വിഷയം അടക്കം ഏറ്റവും വികാരപരമായി വിശ്വാസത്തിന് വേണ്ടി ജാതിയും മതവും മാറ്റിവെച്ച് വിശ്വാസികള്‍ ഇറങ്ങിയ മണ്ണാണ് വട്ടിയൂര്‍ക്കാവ്. വനിതാ മതിലില്‍ പങ്കെടുത്ത വനിതകള്‍ക്ക് പോലും സിപിഎം ഈ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കിയില്ലെന്നും വീണാ നായര്‍ വിമര്‍ശിച്ചു.

Full View
Tags:    

Similar News