കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വനംവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

വന്യജീവി സങ്കേതത്തിനുള്ളിലും കാടിനകത്തും പ്രവേശനം നിയന്ത്രിച്ചു. 

Update: 2019-02-28 06:24 GMT

വയനാട്ടിലും ജില്ലാ അതിര്‍ത്തി മേഖലയിലും ഉണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വനംവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. വന്യജീവി സങ്കേതത്തിനുള്ളിലും കാടിനകത്തും പ്രവേശനം നിയന്ത്രിച്ചു. ഇവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വനപാലകരുടെ സാന്നിധ്യം ഉറപ്പുവരുത്താനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Full View

വയനാടിന്റെ അതിർത്തി പങ്കിടുന്ന കർണാടക-തമിഴ്നാട് വന പ്രദേശങ്ങളിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് വയനാട് വന്യജീവി സങ്കേതവും നോർത്ത് വയനാട് വനം ഡിവിഷനും കടുത്ത ജാഗ്രത പുലർത്തുന്നത്. ബന്ദിപ്പൂരിലും മുതുമലയിലുമായി 119,7 ഹെക്ടർ വനമാണ് ആളിക്കത്തിയത്. ഫയര്‍ലൈനുകളും ഫയര്‍ വാച്ചര്‍മാരുടെ നിരീക്ഷണവും ഉറപ്പുവരുത്തി കാട്ടുതീയെ പ്രതിരോധിക്കാവുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.

വയനാട്ടിലെ ബാണാസുര മല തൃശ്ശിലേരി , മുത്തുമാരി, പനവല്ലി തേക്ക് തോട്ടം എന്നിവിടങ്ങളിലും കാട്ടുതീ പടർന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിനു മുമ്പ് 2015 മാർച്ചിലാണ് വയനാട്ടിൽ വൻ തീപിടുത്തം ഉണ്ടായത് 750 ഏക്കർ വനം കത്തി നശിച്ച അഗ്നി ബാധയെ തുടര്‍ന്ന കാടിനകത്ത് കൂടുതല്‍ ഫയര്‍ വാച്ചര്‍മാരെ നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഫണ്ട് കുറവാണെന്ന കാരണം കാണിച്ചാണ് ഫയര്‍ വാച്ചര്‍മാരുടെ എണ്ണം കുറച്ചത്.

Tags:    

Similar News