രണ്ട് മാസത്തിനിടെ പ്രതീക്ഷിച്ച പല പ്രൊജക്ടുകളില്‍ നിന്നും ഞാന്‍ ഔട്ട് ആയിട്ടുണ്ട്; തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

സീരിയസായാലും കോമഡിയായാലും ആളുകള്‍ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുകയും ആ സിനിമ ഓടുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു

Update: 2021-03-19 12:30 GMT

കുഞ്ചാക്കോ ബോബനും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ജിസ് ജോയ് ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ആഘോഷ് കുമാര്‍ എന്ന സിനിമാ നടനായാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്.

നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ നാം അത്യാവശ്യം പണിയെടുത്ത് തന്നെ ചെയ്യണമെന്നും സീരിയസായാലും കോമഡിയായാലും ആളുകള്‍ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുകയും ആ സിനിമ ഓടുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. സിനിമയെ സംബന്ധിച്ച് പലതും സംഭവിക്കും. നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കാറുണ്ടെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും നമ്മെ ഒഴിവാക്കിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം പാര്‍ട്ട ഓഫ് ദി ഗെയിം ആയി മാത്രമേ കാണുന്നുള്ളൂവെന്നുമാണ് വിനയ് ഫോര്‍ട്ട് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Tags:    

Similar News