ഓൺലൈനായി സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് കൂടുതൽ. കുറഞ്ഞ ചെലവിൽ ലഭിക്കുന്നതിനോടൊപ്പം അവ നമ്മളെ തേടി വീട്ടിലേക്ക് എത്തും എന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഓൺലൈനിലൂടെ മികച്ച സാധനങ്ങൾ വാങ്ങാൻ നമ്മളിൽ എല്ലാവരും ആഗ്രഹിക്കാറുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഭൂരിഭാഗം ആളുകളും ഫാഷൻ, ബ്യൂട്ടി വിഭാഗങ്ങളിൽ ഷോപ്പ് ചെയ്യുമ്പോൾ ഏറ്റവും വിലകൂടിയ ഉൽപ്പന്നങ്ങളിലാണ് ചെന്ന് വീഴാറുള്ളത്. ബ്രാൻഡഡ് മോയ്സ്ചുറൈസറിലോ അല്ലെങ്കിൽ വിലകൂടിയ ജാക്കറ്റിലോ ഒക്കെയാവും നമ്മുടെ മനസ് ഉടക്കുക. പക്ഷെ പലർക്കും അത് വാങ്ങാൻ പറ്റണമെന്നില്ല.
എന്നാൽ, ഒരു സെയിൽ ഇല്ലാതെ തന്നെ ഇഷ്ടപ്പെട്ട സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിച്ചാലോ?. അനിലുള്ള ഒരു തന്ത്രമാണ് മുംബൈയിൽ നിന്നുള്ള ഒരു യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരേ ഉൽപ്പന്നം തന്നെ ഏതൊക്കെ വെബ്‌സൈറ്റുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണെന്ന് കണ്ടെത്താൻ ഇത് സാഹായിക്കുമെന്നും അവർ പറയുന്നു. കണ്ടൻ്റ് ക്രിയേറ്ററായ യുതി @nidhiamonkar തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു റീലിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
ഈ റീൽ ഇപ്പോൾത്തന്നെ സേവ് ചെയ്യൂ. ഓൺലൈനിൽ ഷോപ്പിംഗ് ചെയ്യുമ്പോൾ ഇത് ഉപയോഗിക്കൂ. സാമ്പത്തികമായ തകർച്ചയിൽ നിന്ന് സ്വയം രക്ഷിപ്പടാം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാങ്ങാൻ ആവശ്യമുള്ള ഉൽപ്പന്നത്തിന്റെ ലിങ്ക് (Link) കോപ്പി ചെയ്യുന്നതാണ് യുവതി വീഡിയോയിൽ കാണിക്കുന്നത്. തുടർന്ന് ഈ ലിങ്ക് ബ്രൗസറിൽ പേസ്റ്റ് ചെയ്യാനും, അതിന് തൊട്ടുമുമ്പായി Flash.co/ എന്ന് ടൈപ്പ് ചെയ്യാനും അവർ ആവശ്യപ്പെടുന്നു. ഇതിലൂടെ ഉൽപ്പന്നം ലഭ്യമായിട്ടുള്ള വിവിധ വെബ്‌സൈറ്റുകളുടെയും അവിടെയുള്ള വ്യത്യസ്ത വിലകളുടെയും ഒരു പട്ടിക നിമിഷങ്ങൾക്കകം മുന്നിൽ തെളിയും.
വെബ്‌സൈറ്റ് വിലകൾ താരതമ്യം ചെയ്യുക മാത്രമല്ല ചെയ്യുന്നത് എന്നും അവർ വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ലഭ്യമായ, സ്പോൺസേർഡ് അല്ലാത്ത യഥാർഥ റിവ്യൂകൾ അടിസ്ഥാനമാക്കി ആ ഉൽപ്പന്നത്തിന്റെ ഗുണങ്ങളും ദോഷങ്ങളും കൂടി ഈ സൈറ്റ് ലിസ്റ്റ് ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ ഈ വീഡിയോയോട് ആളുകൾ പലവിധത്തിലാണ് പ്രതികരിക്കുന്നത്. ചില ഉപയോക്താക്കൾ ഇത് മികച്ച തന്ത്രമാണെന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ ഇത് അപകടസാധ്യതയുള്ളതാണെന്ന് അഭിപ്രായപ്പെട്ടു.