ഒന്നെന്നെ പഠിപ്പിച്ച് തായോ: വൈറലായി നട്ടപ്പാതിര പഠനവും പരിഭവവും

വീണ്ടും വീണ്ടും എന്നെ ഒന്ന് പഠിപ്പിച്ചുതരോ എന്ന ചോദ്യം ആവര്‍ത്തിക്കുകയാണ് കുഞ്ഞ്. എന്താ പഠിപ്പിക്കേണ്ടത് എന്ന് ചോദിക്കുമ്പോള്‍ ഒന്ന് എബിസിഡി പഠിപ്പിച്ചുതരോ എന്ന് മറുചോദ്യം.

Update: 2021-04-22 07:31 GMT
By : Web Desk

കൊച്ചുകുഞ്ഞുങ്ങളുമൊത്തുള്ള സ്വകാര്യനിമിഷങ്ങളുടെ വീഡിയോകള്‍ എടുക്കുകയും അതിലെ കൌതുകം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന നിരവധി പേരുണ്ട്. വളരെ പെട്ടെന്നാവും അത്തരം വീഡിയോകള്‍ വൈറലാകുക.

അത്തരത്തിലൊരു വീഡിയോയാണ് പാതിരാത്രിക്ക് തന്നെ പഠിപ്പിച്ച് തായോ എന്ന് കണ്ണുനിറഞ്ഞ് സങ്കടത്തോടെ പറയുന്ന ഒരു കുഞ്ഞിന്‍റേത്. അമ്മയും കുഞ്ഞും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ മാത്രമാണ് നമ്മള്‍ കാണുന്നത്. കുഞ്ഞിനോട് സംസാരിക്കുന്ന അമ്മയുടെ വാക്കുകളില്‍ നിന്ന് ഇപ്പോള്‍ സമയം 12 മണി കഴിഞ്ഞെന്ന് കാണുന്നവര്‍ക്ക് വ്യക്തമാകുന്നുണ്ട്.

Advertising
Advertising

ചിരിക്കൊന്നും വേണ്ട എന്ന് പിണക്കത്തോടെ അമ്മയോട് പറയുകയാണ് വീഡിയോയുടെ തുടക്കത്തില്‍ ഈ കുറുമ്പി. എന്താ വേണ്ടത് മോള്‍ക്ക് എന്ന് ചോദിക്കുന്ന അമ്മയോട്, എന്നെ പഠിപ്പിച്ചു തരില്ലല്ലോ എന്ന് പരിഭവത്തോടെയുള്ള മറുപടി. അപ്പോഴാണ് അമ്മ, ഈ രാത്രി 12 മണിക്കോ എന്ന് ചോദിക്കുന്നത്.

പക്ഷേ, വീണ്ടും വീണ്ടും എന്നെ ഒന്ന് പഠിപ്പിച്ചുതരോ എന്ന ചോദ്യം ആവര്‍ത്തിക്കുകയാണ് കുഞ്ഞ്. എന്താ പഠിപ്പിക്കേണ്ടത് എന്ന് ചോദിക്കുമ്പോള്‍ ഒന്ന് എബിസിഡി പഠിപ്പിച്ചുതരോ എന്ന് മറുചോദ്യം. നിനക്കതിന് എബിസിഡി അറിയുന്നതല്ലേ, പിന്നെ എന്ത് പഠിപ്പിക്കാനാണ് എന്ന് അമ്മ. പക്ഷേ, തനിക്ക് എ അറിയില്ല, ബി അറിയില്ല എന്ന് പറഞ്ഞ് ജി വരെ അറിയില്ല, ഒന്നും അറിയില്ല എന്ന് തെല്ലൊരു സങ്കടത്തോടെ കുരുന്ന് പറയുന്നു. മൂന്ന് വയസ്സേ ഉള്ളൂവെങ്കിലും, അറിയില്ല എന്നാണ് പറയുന്നതെങ്കിലും എ- ജി വരെ കുഞ്ഞ് ഇംഗ്ലീഷ് അക്ഷരമാല കൃത്യമായി പറയുന്നുണ്ട്.

ഒന്ന് ഉറങ്ങാം നമുക്ക് എന്ന് വീണ്ടും അമ്മ ചോദിക്കുന്നുണ്ട്. പക്ഷേ, പഠിക്കാനായി സ്ലേറ്റ് എടുത്ത് പെന്‍സിലും തിരഞ്ഞ് ഇറങ്ങാണ് കക്ഷി. കുഞ്ഞിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. 

Full View

Tags:    

By - Web Desk

contributor

Similar News