ക്യാംപസിലും വൈബ്; ബ്രോമാൻസ് 14ന് തിയേറ്ററുകളിൽ

ബ്രോമാൻസിലെ 'ലോക്കൽ ജെൻ സി ആന്തം' എന്ന പാട്ട് സാമൂഹിക മാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു.

Update: 2025-02-10 11:32 GMT
Editor : geethu | Byline : Web Desk

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിലും കൊളജുകളിലും ഒരേപോലെ തരംഗം തീർക്കുന്നു.

കൂടുതലും ക്യാംപസുകൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. സോഷ്യൽ മീഡിയയിലാകെ യുവ താരങ്ങളുടെ ക്യാംപസ് വൈബ് വൈറലാണ്.

ഫെബ്രുവരി 14നു തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൻ്റെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകളും വൈറലാണ്.

ബ്രോമാൻസിലെ 'ലോക്കൽ ജെൻ സി ആന്തം' കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. സുഹൈൽ കോയയുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം നൽകിയ പാട്ട് ജെൻ സി വൈബുമായാണ് എത്തിയത്.

Advertising
Advertising

മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.

അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റിങ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News