’എന്‍റെ വോട്ട് എന്റെ അഭിമാനം’ കോഴിക്കോട് ജില്ലാ മിഷന്‍റെ സ്വീപ് പദ്ധതി

എല്ലാ വോട്ടര്‍മാരേയും ബൂത്തുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ‘’എന്റെ വോട്ട് എന്‍റെ അഭിമാനം’’ എന്ന പേരിലാണ് കോഴിക്കോട് ജില്ലാ മിഷന്‍ നടത്തുന്ന സ്വീപ് മിഷന്റെ പ്രചാരണ സന്ദേശം.

Update: 2019-04-11 09:53 GMT
Advertising

എല്ലാ വോട്ടര്‍മാരേയും ബൂത്തുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ മിഷന്‍റെ പ്രചാരണം. സ്വീപ് മിഷന്‍ എന്ന പേരിലാണ് ജില്ലയില്‍ ഉടനീളം പ്രചാരണ പ്രവര്‍ത്തനം നടത്തുന്നത്.

എന്റെ വോട്ട് എന്‍റെ അഭിമാനം എന്ന പേരിലാണ് കോഴിക്കോട് ജില്ലാ മിഷന്‍ നടത്തുന്ന സ്വീപ് മിഷന്റെ പ്രചാരണ സന്ദേശം. പ്രചാരണത്തിന്റെ ഭാഗമായി മുക്കം ബസ് സ്റ്റാന്റില്‍ കെ.എം.സി.ടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് നടത്തി.

Full View

കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ അഞ്ജു ഐ.എ.എസിന്റെയും അഡീഷണല്‍ തഹസില്‍ദാര്‍ അനിത കുമാരിയുടെയും നേതൃത്വത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മിഷന്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 12 പേരടങ്ങുന്ന സംഘമാണ് ജില്ലയിലുടനീളം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Tags:    

Similar News