വിവിപാറ്റിന്‍റെ പേരില്‍ സി.പി.എം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു: എം.കെ രാഘവന്‍

ആര്‍ക്ക് വോട്ട് ചെയ്താലും വിവിപാറ്റില്‍ നിന്നും മനസിലാക്കാന്‍ കഴിയുമെന്നും യു.ഡി.എഫിന് വോട്ട് ചെയ്താല്‍ പിടിക്കപ്പെടുമെന്നും സി.പി.എം ഭീഷണിപ്പെടുത്തിയെന്നാണ് എം.കെ രാഘവന്‍റെ ആരോപണം.

Update: 2019-04-15 11:32 GMT
Advertising

വിവിപാറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുന്നതിന്‍റെ മറവില്‍ വോട്ടര്‍മാരെ സി.പി.എം ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. യു.ഡി.എഫിന് വോട്ട് ചെയ്യുന്നവരെ തിരിച്ചറിയാനാകുമെന്നാണ് ഭീഷണി മുഴക്കുന്നത്. ഇത് തെര‍ഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി എം.കെ രാഘവന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി. ‌‌‌‌

Full View

കുടുംബശ്രീയിലും തൊഴിലുറപ്പ് പദ്ധതിയിലും പ്രവര്‍ത്തിക്കുന്നവരെ സി.പി.എം ഭീഷണിപ്പെടുത്തിയെന്നാണ് എം.കെ രാഘവന്‍റെ പരാതി. ആര്‍ക്ക് വോട്ട് ചെയ്താലും വിവിപാറ്റില്‍ നിന്നും മനസിലാക്കാന്‍ കഴിയുമെന്നും യു.ഡി.എഫിന് വോട്ട് ചെയ്താല്‍ പിടിക്കപ്പെടുമെന്നും സി.പി.എം ഭീഷണിപ്പെടുത്തിയെന്നാണ് എം.കെ രാഘവന്‍റെ ആരോപണം.

Full View

പരാജയ ഭീതിയെ തുടര്‍ന്നാണ് വിവിപാറ്റിന്‍റെ പേരില്‍ സി.പി.എം വ്യാജ പ്രചാരണം നടത്തുന്നതെന്നും രാഘവന്‍ കുറ്റപ്പെടുത്തി. വിവിപാറ്റില്‍ നിന്നും ആരാണ് രേഖപ്പെടുത്തിയതെന്ന് മനസിലാക്കാന്‍ കഴിയില്ലെന്നിരിക്കെ ഇപ്പോള്‍ നടത്തുന്ന പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി എം.കെ രാഘവന്‍ കമ്മീഷന് പരാതിയും നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് എല്‍.ഡി.എഫ്.

Tags:    

Similar News