സര്‍വ്വെ കൊണ്ട് ജനവിധി അളക്കാനാകില്ല: പി.രാജീവ്

ഇതുവരെ കാണാന്‍ കഴിയാത്ത വോട്ടര്‍മാരിലേക്ക് എത്തിപ്പെടാനുളള വഴി എളുപ്പമാക്കാന്‍ സര്‍വ്വെകള്‍ കൊണ്ട് സാധിച്ചുവെന്നും പി.രാജീവ്

Update: 2019-04-15 13:02 GMT

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സര്‍വ്വെ ഫലങ്ങള്‍ കൊണ്ട് ജനവിധി അളക്കാനാകില്ലെന്ന് എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവ്. ഇതുവരെ കാണാന്‍ കഴിയാത്ത വോട്ടര്‍മാരിലേക്ക് എത്തിപ്പെടാനുളള വഴി എളുപ്പമാക്കാന്‍ സര്‍വ്വെകള്‍ കൊണ്ട് സാധിച്ചുവെന്നും പി.രാജീവ് പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലെത്തിനില്‍ക്കുകയാണ്. അതിനിടെയാണ് വിവിധ ഏജന്‍സികളുടെ സര്‍വ്വെ ഫലങ്ങള്‍ പുറത്തുവരുന്നത്. കേരളത്തില്‍ എല്‍.ഡി.എഫിനേക്കാള്‍ യു.ഡി.എഫിന് മേല്‍ക്കൈയുണ്ടാകുമെന്നാണ് പ്രവചനം. എന്നാല്‍ സര്‍വ്വെ ഫലങ്ങള്‍ കൊണ്ട് ജനവിധി അളക്കാനാകില്ലെന്ന അഭിപ്രായമാണ് പി.രാജീവിനുളളത്. തേവരയിലെ സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ഇത്തവണ പി.രാജീവിന്‍റെ വിഷുസദ്യ.

Full View

എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം പൊറ്റക്കുഴിയിലെ കഫര്‍നാമിലെ അന്തേവാസികളോടൊപ്പം വിഷു ആഘോഷിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍റെ പ്രചാരണം കൂടുതലായും ഇന്ന് തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചായിരുന്നു.

Tags:    

Similar News