ശബരിമല: സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടലിന്‍റെ പാതയാണ് സ്വീകരിച്ചതെന്ന് സുഷമ സ്വരാജ്
സുരേഷ് ഗോപിക്കെതിരെ പെരുമാറ്റചട്ട ലംഘനത്തിന് നോട്ടീസ് നൽകിയത് അത്ഭുതമാണെന്നും സുഷമ.
Update: 2019-04-15 14:58 GMT
വിശ്വാസങ്ങളിൽ വിട്ടുവീഴ്ച വരുത്താൻ മുതിരരുത് എന്ന് നിലപാട് എടുത്തത് ബി.ജെ.പി മാത്രമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഏറ്റുമുട്ടലിന്‍റെ പാതയാണ് സ്വീകരിച്ചത്. അയ്യപ്പന്‍റെ പേര് പറഞ്ഞതിൽ സുരേഷ് ഗോപിക്കെതിരെ പെരുമാറ്റചട്ട ലംഘനത്തിന് നോട്ടീസ് നൽകിയത് അത്ഭുതമാണെന്നും സുഷമ സ്വരാജ് കൊച്ചിയില്‍ പറഞ്ഞു.