പ്രചാരണ തിരക്കിനിടെ വിഷു ആഘോഷിച്ച് കുഞ്ഞാലിക്കുട്ടിയും സാനുവും  

സ്ഥാനാർ കൾക്ക് വ്യത്യസ്തരീതിയിൽ വോട്ട് നേടാനുള്ള അവസരമാണ് ആഘോഷ ദിനങ്ങൾ.

Update: 2019-04-15 15:15 GMT

തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ ചൂടിനിടയിലും സ്ഥാനാർഥികളുടെ വിഷു ആഘോഷം. മലപ്പുറം യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടിയിലെ പ്രവർത്തകന്‍റെ വീട്ടിലെത്തി വിഷു ആഘോഷത്തിൽ പങ്കെടുത്തപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി വി.പി സാനു ജന്മനാടായ വളാഞ്ചേരിയിലെ സുഹൃത്തുക്കളുടെ വീട്ടിലാണ് വിഷു ആഘോഷിച്ചത്.

സ്ഥാനാർഥികൾക്ക് വ്യത്യസ്ത രീതിയിൽ വോട്ട് നേടാനുള്ള അവസരമാണ് ആഘോഷ ദിനങ്ങൾ. എന്നാൽ എല്ലാ വർഷങ്ങളിലേയും പോലെ വിഷു ആഘോഷത്തിന് പി.കെ കുഞ്ഞാലിക്കുട്ടി സമയം കണ്ടെത്തി. വിഷു ആയതുകാരണം ഉച്ചവരെ പ്രചാരണ പരിപാടികൾ ഉണ്ടായിരുന്നില്ല. രാവിലെ കൊണ്ടോട്ടിയിലെ പ്രവർത്തകന്‍റെ വീട്ടിലെത്തിയാണ് കുഞ്ഞാലിക്കുട്ടി വിഷു ആഘോഷത്തിൽ പങ്കെടുത്തത്. വീട്ടുകാർക്കൊപ്പം സദ്യയും കഴിച്ചാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്.

Advertising
Advertising

Full View

മലപ്പുറം എൽ.ഡി.എഫ് സ്ഥാനാർഥി വി.പി സാനു, രാവിലെ അല്പസമയത്തെ മണ്ഡല പര്യടനത്തിനുശേഷം ജന്മനാടായ വളാഞ്ചേരിയിൽ എത്തിയാണ് വിഷു ആഘോഷത്തിൽ പങ്കുചേർന്നത്. എല്ലാ വർഷങ്ങളിലും ആഘോഷത്തിന് ഒരുമിച്ചുകൂടുന്ന സുമേഷിന്‍റെയും സുരേഷിന്‍റെയും വീട്ടിൽ സാനു എത്തി. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ അല്പസമയം ആഘോഷത്തിന് മാറ്റി വെച്ച ശേഷം വീണ്ടും പര്യടനത്തിന്‍റെ തിരക്കിലേക്ക് തന്നെ മടങ്ങി. മണ്ഡലത്തിലുള്ള മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലാണ് വൈകുന്നേരം സാനുവിന്‍റെ ബാക്കി ആഘോഷ പരിപാടികൾ.

Tags:    

Similar News