സി.കെ പത്മനാഭന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍‍ഗ്രസ്

ശബരിമല വനിതാ പ്രവേശന വിഷയം സജീവമായ സമയത്തും സി.കെ പത്മനാഭന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. 

Update: 2019-04-16 03:13 GMT

ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍‍ഗ്രസ്. പ്രധാനമന്ത്രി പങ്കെടുത്ത കോഴിക്കോട്ടെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് റാലിയിലെ സി.കെ പത്മനാഭന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് വിവാദമായത്.

ശബരിമല വനിതാ പ്രവേശന വിഷയം സജീവമായ സമയത്തും സി.കെ പത്മനാഭന്‍ സത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ശബരിമലയില്‍ കയറുന്ന സ്ത്രീകളെ വിളിക്കേണ്ട പേര് വെറെയാണെന്നായിരുന്നു അന്ന് പത്മനാഭന്‍ പറഞ്ഞത്. പിന്നീട് പ്രിയങ്കാ ഗാന്ധിക്കെതിരെ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സി.കെ പത്മനാഭന്‍ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിലും സി.കെ പത്മനാഭന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയായിരുന്നു.

Advertising
Advertising

Full View

താനൊരു സൌന്ദര്യ ആരാധകനാണെന്നും പ്രിയങ്ക സുന്ദരിയല്ലേ എന്നും പറഞ്ഞായിരുന്നു പരാമര്‍ശങ്ങളുടെ തുടക്കം. തുടര്‍ന്ന് കലാലയങ്ങളില്‍ ചെന്നാല്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളാണെന്നും സൌന്ദര്യത്തിന്‍റെ സാമ്രാജ്യ റാണിമാരെ കാണാമെന്നും പറഞ്ഞ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതോടെ തുടര്‍ച്ചയായി സ്ത്രീ വിരുദ്ധ പരാര്‍ശങ്ങള്‍ നടത്തുന്ന സി.കെ പത്മനാഭനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി.

Tags:    

Similar News