ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണ് മോദി: ഖുശ്ബു

ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നത്. ബി.ജെ.പിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു

Update: 2019-04-17 05:36 GMT
Advertising

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോദി തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നത്. ബി.ജെ.പിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.

ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയാണ് താനെന്നാണ് നരേന്ദ്ര മോദി പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഒരിക്കല്‍ പോലും മറ്റ് വിഭാഗങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു.

Full View

രാജ്യത്തിന്‍റെ ഐക്യത്തിനായി, മതേതരത്വത്തിനായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണ്. ഇത്തവണ കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് കേവല ഭൂരിപക്ഷം നേടും. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നത് ഒളിച്ചോട്ടമാണെന്ന് പറഞ്ഞ സ്മൃതി ഇറാനിയേയും ഖുശ്ബു പരിഹസിച്ചു. അങ്ങനെയെങ്കില്‍ ഗുജറാത്തില്‍ മത്സരിക്കാതെ മോദി ഒളിച്ചോടിയതാണോ വാരണാസിയിലേക്ക് എന്ന് വ്യക്തമാക്കണം. ‌രാഹുല്‍ ഗാന്ധിയുടെ നിലവാരത്തിലേക്ക് ഉയരാന്‍ സ്മൃതി ഇറാനി ഇനി വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നും ഖുശ്ബു പറഞ്ഞു.

Tags:    

Similar News