എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ താരമായി വേനല്‍മഴ

ഇടി വെട്ടുമ്പോള്‍ മൈക്കില്‍ സംസാരിക്കാന്‍ പാടില്ലെന്നാണ് പറയുകയെന്നും അതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ലെന്നും സ്ഥാനാര്‍ഥി പ്രദീപ്കുമാറിനെ ജനമനസ്സുകള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-04-18 03:23 GMT
Advertising

അപ്രതീക്ഷിതമായെത്തിയ മഴയായിരുന്നു കോഴിക്കോട് പെരുമണ്ണയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെ താരം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ കസേരയും കുഷ്യനുമൊക്കെ കുടയായി മാറിയ കാഴ്ചയുടെ ഇടം കൂടിയായി ഇവിടം.

എന്തിനേയും മുന്നില്‍‌ നിന്ന് നേരിടുന്ന മുഖ്യമന്ത്രി പോലും മഴയ്ക്കൊപ്പം എത്തിയ ഇടിയോട് മല്ലിടാതെ മഴയില്‍ കുതിര്‍ന്ന് മടങ്ങി. കനത്ത വെയിലില്‍ അഞ്ച് മണിക്കും തലയില്‍ തുണിയിട്ട് മുഖ്യമന്ത്രി എത്താനായി കാത്തിരുന്നു പ്രവര്‍ത്തകര്‍. അപ്രതീക്ഷിതമായി മുഖ്യമന്ത്രിക്ക് പകരമെത്തിയത് മഴ. അതുവരെ ഇരുന്ന കസേരകള്‍ തലയ്ക്ക് മുകളിലെത്തി. സ്റ്റേജിലുള്ള സോഫയുടെ കുഷ്യനും കുടയായി മാറി.

ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മഴയില്‍ കുതിര്‍ന്ന് തുറന്ന വേദിയിലെത്തി. മഴയ്ക്കൊപ്പം ഇടിയും കൂടിയായതോടെ മുഖ്യമന്ത്രി പ്രസംഗം തുടങ്ങി. ഇടി വെട്ടുമ്പോള്‍ മൈക്കില്‍ സംസാരിക്കാന്‍ പാടില്ലെന്നാണ് പറയുകയെന്നും അതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ലെന്നും സ്ഥാനാര്‍ഥി പ്രദീപ്കുമാറിനെ ജനമനസ്സുകള്‍ സ്വീകരിച്ചുവെന്നും പറഞ്ഞു.

Tags:    

Similar News