കേരളത്തിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളും യു.ഡി.എഫ് നേടുമെന്ന് ജോണി നെല്ലൂര്‍

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേരിയിലെത്തിയതായിരുന്നു അദ്ദേഹം. 

Update: 2019-04-19 07:27 GMT

ഇന്ത്യയെ വീണ്ടെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ലോക്‌സഭ സീറ്റുകളും യു.ഡി.എഫ് നേടുമെന്ന് കേരള കോണ്‍ഗ്രസ് - ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേരിയിലെത്തിയതായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ മോദി സര്‍ക്കാറിനും കേരളത്തിലെ പിണറായി സര്‍ക്കാറിനുമെതിരായ ജനവിധിയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റു ശക്തികള്‍ക്കായി രാജ്യത്തെ തീറെഴുതിയ മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ വിധിയെഴുത്താവും ലോക്‌സഭ തെരഞ്ഞെടുപ്പെന്നും കേരളത്തില്‍ മുഴുവന്‍ സീറ്റുകളും യു.ഡി.എഫ് തൂത്തുവാരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കേരളത്തിലും സർക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്.

Advertising
Advertising

Full View

കൊലപാതക രാഷ്ട്രീയവും സ്ത്രീകളുടേയും കുട്ടികളുടേയും കര്‍ഷകരുടേയും അരക്ഷിതാവസ്ഥയും ജനങ്ങള്‍ വിലയിരുത്തും. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തു വരുന്ന ഇടതു മുന്നണിക്ക് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെപോലും പ്രഖ്യാപിക്കാനാവുന്നില്ല. മോദിയെ സഹായിക്കുന്ന നിലപാടാണ് ഇടതുമുന്നണി കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലപ്പുറം മണ്ഡലത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഘടകകക്ഷി നേതാവ് കൂടിയായ ജോണി നെല്ലൂർ മഞ്ചേരിയിൽ എത്തിയത്. വിവിധ പ്രചാരണ കേന്ദ്രങ്ങളിലെത്തിയ അദ്ദേഹം മഞ്ചേരിയിലെ യൂത്ത് ഫ്രണ്ട് ഓഫീസും സന്ദര്‍ശിച്ചു.

Tags:    

Similar News