വിശ്രമമില്ലാതെ കണ്ണൂരിലെ സ്ഥാനാര്‍ഥികള്‍

മണ്ഡലത്തിലെ സ്ഥാപനങ്ങളും വീടുകളും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ സന്ദര്‍ശിച്ചു. ലിസ്റ്റിലുളളവരെ ഫോണ്‍ വിളിച്ച് വോട്ട് തേടുന്ന തിരക്കിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതി.

Update: 2019-04-22 12:19 GMT

കണ്ണൂരില്‍ ഇന്നും എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല. മണ്ഡലത്തിലെ സ്ഥാപനങ്ങളും വീടുകളും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ സന്ദര്‍ശിച്ചു. വ്യക്തിപരമായി ബന്ധമുളളവരെയും പ്രാദേശിക നേതൃത്വം നല്‍കിയ ലിസ്റ്റിലുളളവരെയും ഫോണ്‍ വിളിച്ച് വോട്ട് തേടുന്ന തിരക്കിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതി

കുറച്ച് കാലമായി കൂടെയുളള കാല്‍ മുട്ട് വേദന പ്രചാരണ രംഗത്ത് കെ.സുധാകരനെ അല്പം കഷ്ടപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഡോക്ടര്‍ വീട്ടിലെത്തി ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം രണ്ട് മണിക്കൂര്‍ വിശ്രമം ആവശ്യപ്പെട്ടതാണ്. പക്ഷെ, അതൊന്നും വകവെക്കാതെ സുധാകരന്‍ ഇന്നും മണ്ഡലത്തില്‍ സജീവമാണ്. വൃദ്ധ സദനങ്ങളിലും പരസ്യപ്രചാരണ സമയത്ത് എത്താന്‍ വിട്ടുപോയ ഇടങ്ങളിലുമായിരുന്നു ഇന്നത്തെ സന്ദര്‍ശനം.

Advertising
Advertising

Full View

ശാരീരിക പ്രശ്നങ്ങളൊന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയെ കാര്യമായി ബാധിച്ചിട്ടില്ല. ഒന്നര മാസമായി ശരിക്കൊന്നുറങ്ങാന്‍ കഴിയാത്തത് മാത്രമാണ് ശ്രീമതിയുടെ ഏക പ്രശ്നം. ഉറക്കത്തെ പക്ഷെ തത്ക്കാലത്തേക്ക് മാറ്റിവെച്ച് രാവിലെ തന്നെ ശ്രീമതി തയ്യാര്‍.

ഒരു മരണ വീട് സന്ദര്‍ശിച്ച ശേഷം നേരെ ഓഫീസിലെത്തിയ ശ്രീമതി ഇന്നത്തെ ദിവസം ഫോണ്‍ വിളിയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. നാളെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം പരമാവധി പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കാനുളള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ഥികള്‍.

Tags:    

Similar News