വരി നില്‍ക്കേണ്ടെന്ന് വോട്ടര്‍മാര്‍; ക്യൂവില്‍ കാത്ത് നിന്ന് വോട്ട് ചെയ്ത് മോഹന്‍ലാല്‍

പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

Update: 2019-04-23 06:43 GMT

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും വോട്ട് ചെയ്തു. മുടവന്‍മുകള്‍ എല്‍.പി സ്കൂളിലെ 31ാം നമ്പര്‍ ബൂത്തിലാണ് ലാല്‍ വോട്ട് ചെയ്തത്.

വരി നില്‍ക്കാതെ വോട്ട് ചെയ്യാമെന്ന് മറ്റു വോട്ടര്‍മാര്‍ പറഞ്ഞെങ്കിലും ക്യൂവില്‍ കാത്ത് നിന്നാണ് താരം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആദ്യ വോട്ടല്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വേണമെങ്കില്‍ അങ്ങനെ വിചാരിച്ചോയെന്നായിരുന്നു താരത്തിന്റെ മറുപടി.

Full View
Tags:    

Similar News