90 ശതമാനത്തിലേറെ പോളിങുമായി കാസർകോട്

മണ്ഡലത്തിലാകെയുള്ള ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്നാണ് എല്‍.ഡി.എഫ് - യു.ഡി.എഫ് അവകാശവാദം. പെരിയ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍...

Update: 2019-04-25 15:54 GMT
Advertising

കാസർകോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ നൂറിലധികം ബൂത്തുകളില്‍ 90 ശതമാനത്തിലേറെ പോളിങ്. പോളിങ് തൊണ്ണൂറ് ശതമാനം കടന്ന ബൂത്തുകളില്‍ കൂടുതലുള്ളത് പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലാണ്. 80.57 ശതമാനമാണ് പാര്‍ലമെന്‍റ് മണ്ഡലത്തിലെ ആകെ പോളിങ്.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ 121 ബൂത്തുകളിലാണ് പോളിങ് 90 ശതമാനം കടന്നത്. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കല്ല്യാശ്ശേരി കാഞ്ഞങ്ങാട്, ഉദുമ തുടങ്ങിയ സി.പി.എമ്മിന് സ്വാധീനമുള്ള നിയസഭാ മണ്ഡലങ്ങളിലാണ് പോളിങ് 90 ശതമാനം കടന്നത്. പയ്യന്നൂര്‍ നിയമസഭ മണ്ഡലത്തില്‍‌ 57 ബൂത്തുകളിലും, തൃക്കരിപ്പൂര്‍ നിയസഭാമണ്ഡലത്തില്‍ 36 ബൂത്തുകളിലും, കല്ല്യാശ്ശേരിയില്‍ 13 ബൂത്തുകളിലും, കാഞ്ഞങ്ങാട് 12 ബൂത്തുകളിലും, ഉദുമയില്‍‌ മൂന്ന് ബൂത്തുകളിലും പോളിങ് 90 ശതമാനം കടന്നു.

Full View

യു.ഡി.എഫ് സ്വാധീന മേഖലയായ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ഒരു ബൂത്തില്‍ മാത്രമാണ് പോളിങ് 90 ശതമാനം കടന്നത്. മണ്ഡലത്തിലാകെയുള്ള ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്നാണ് എല്‍.ഡി.എഫ് - യു.ഡി.എഫ് അവകാശവാദം. പെരിയ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടത് കേന്ദ്രങ്ങളിലെ വോട്ടുകള്‍ പോലും തങ്ങള്‍ക്കനുകൂലമാകുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടല്‍. എന്നാല്‍ വലിയ ഭൂരിപക്ഷത്തോടെയുള്ള എല്‍.ഡി.എഫിന്‍റെ വിജയമാണ് ഇടത് കേന്ദ്രങ്ങളിലെ ഉയര്‍ന്ന പോളിങ് നിരക്കെന്നാണ് എല്‍.ഡി.എഫ് അവകാശവാദം.

ഇടത് സ്വാധീന മേഖലയായ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലാണ് കാസര്‍കോട് പാര്‍‌ലമെന്‍റ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്. മുസ്ലിം ലീഗിന് ആധിപത്യമുള്ള മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ‌ബി.ജെ.പി കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം.

Tags:    

Similar News