രാഹുല്‍ ഗാന്ധി 17ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധിയും ഒരിക്കല്‍ കൂടി വയനാട്ടിലേക്ക് പ്രചാരണത്തിനായെത്തും.

Update: 2019-04-13 02:59 GMT

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 17 ന് വീണ്ടും വയനാട്ടിലെത്തും. ഒരു ദിവസം മുഴുവന്‍ മണ്ഡലത്തില്‍ തങ്ങുന്ന രീതിയിലായിരിക്കും പ്രചാരണ പരിപാടികള്‍. പ്രിയങ്ക ഗാന്ധിയും ഒരിക്കല്‍ കൂടി വയനാട്ടിലേക്ക് പ്രചരണത്തിനായെത്തും. രണ്ട് ദിവസമായിരിക്കും പ്രിയങ്ക കേരളത്തിലുണ്ടാവുക. ഗുലാനബി ആസാദ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്ബു, നവജോദ്സിങ് സിദ്ധു എന്നിവരും വരും ദിവസങ്ങളില്‍ മണ്ഡലത്തിലേക്ക് രാഹുലിനായി പ്രചരണത്തിന് എത്തും. രാഹുല്‍‌ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം എംഎല്‍എമാരും സംസ്ഥാത്തെ മുതിര്‍ന്ന നേതാക്കളും ബൂത്തുകളിലൂടെ പര്യടനം നടത്തും. വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് എം.എല്‍.എമാരുള്ള നിയമസഭാ മണ്ഡലങ്ങളില്‍ അതാത് എം.എല്‍.എമാരാണ് ബൂത്തുകളില്‍ പര്യടനം നടത്തുക. നാല് ദിവസമാണ് ബൂത്ത് തല പര്യടനത്തിനായി നീക്കിവെച്ചിരിക്കുന്നത്.

Full View

16 ന് സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധി 17 ന് പൂര്‍ണമായും വയനാട് മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. നേരത്തെ റോഡ് ഷോ നടന്ന കല്‍പറ്റ ഒഴികയുള്ള 6 നിയമാസഭാ മണ്ഡ‍ലങ്ങളില്‍ പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സിയുടെ ആലോചന. എന്നാല്‍ നാലിടത്തായിട്ടായിരിക്കും പ്രചാരണ യോഗങ്ങളെന്നാണ് നിലവിലെ സൂചന.

Tags:    

Similar News