രാഹുലിന്റെ പ്രചരണത്തിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ കുടുംബയോഗങ്ങള്‍

വയനാട്ടെ മറ്റ് നിയമസഭ മണ്ഡലങ്ങളില്‍ പ്രിയങ്കയെ എത്തിക്കാനാണ് യു.ഡി.എഫിന്‍റെ ശ്രമം.

Update: 2019-04-14 02:17 GMT

രാഹുലിന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാട് മണ്ഡലത്തിൽ കുടുംബ യോഗങ്ങൾ. രണ്ട് ദിവസം പ്രിയങ്കയെ പങ്കെടുപ്പിച്ച് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബയോഗം നടത്താനാണ് യു.ഡി.എഫിന്റെ നീക്കം. രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ച ദിവസം മണ്ഡലത്തിൽ നടത്തിയ റോഡ് ഷോ വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. രാഹുലിനൊപ്പം പ്രിയങ്കയുടെ സാന്നിധ്യവും പ്രവർത്തകർക്ക് അവേശം പകർന്നു.

Full View

ഇതോടെ പ്രിയങ്ക കൂടുതൽ ദിവസം വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് കെ.പി.സി.സി നേതൃത്വം അഭ്യർഥിച്ചു. ഒരു വട്ടം കൂടി വയനാട് എത്തുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനം വന്നതോടെ പ്രവർത്തകർ വീണ്ടും ആവേശത്തിലായി. ഇതോടെയാണ് പ്രിയങ്കയെ പങ്കെടുപ്പിച്ച് കുടുംബ യോഗങ്ങൾ നടത്താൻ തീരുമാനിച്ചത്.

Advertising
Advertising

ये भी पà¥�ें- മത്സരിക്കാൻ രാഹുൽ ഗാന്ധി; ദേശീയ ശ്രദ്ധ നേടി വയനാട് മണ്ഡലം 

ये भी पà¥�ें- കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് എത്തും

രണ്ട് ദിവസം പ്രിയങ്ക മണ്ഡലത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ. കൽപറ്റ മണ്ഡലത്തിലായിരുന്നു രാഹുലിന്റെ റോഡ് ഷോ. 17ന് വയനാടെത്തുന്ന രാഹുല്‍ മണ്ഡലത്തിലെ മറ്റ് നാലു സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കും. രാഹുൽ പങ്കെടുക്കാത്ത വയനാട്ടെ മറ്റ് നിയമസഭ മണ്ഡലങ്ങളില്‍ പ്രിയങ്കയെ എത്തിക്കാനാണ് യു.ഡി.എഫിന്‍റെ ശ്രമം.

Tags:    

Similar News