വയനാട്ടുകാരോട് രാഹുലിനി മലയാളത്തില്‍ സംസാരിക്കും

പുതിയ ട്വിറ്റര്‍ അക്കൌണ്ടുമായി രാഹുല്‍ ഗാന്ധി

Update: 2019-04-16 07:45 GMT

കേരളം മൊത്തം രാഹുല്‍ തരംഗത്തിലാണ്.. മലയാളികളുടെ ആ ആവേശത്തിനൊപ്പം വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും നില്‍ക്കുന്നു എന്നതിന് തെളിവാണ് രാഹുലിന്‍റെ പുതിയ ട്വിറ്റര്‍ അക്കൌണ്ട്. തുടങ്ങി 5 ദിവസം കൊണ്ടുതന്നെ പുതിയ ട്വിറ്റര്‍ അക്കൌണ്ട് വെരിഫൈഡായി കഴിഞ്ഞു. ആര്‍.ജി വയനാട് ഓഫീസ് എന്നതാണ് ട്വിറ്റര്‍ ഐഡി.

വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അവര്‍ക്ക് ആശയവിനിമയം നടത്താനുമായാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂടുതല്‍ പേരില്‍ എത്തിക്കുകയാണ് ലക്ഷ്യം.

Advertising
Advertising

പുതിയ അക്കൌണ്ടിലൂടെ മലയാളത്തില്‍ തന്നെയാണ് ട്വീറ്റുകള്‍ വരുന്നത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ എം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ട്വീറ്റാണ് പുതിയ അക്കൌണ്ടില്‍ ആദ്യം വന്നത്.

പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുലിന്‍റെ കേരള സന്ദര്‍ശനത്തെ കുറിച്ചുള്ള വിശദാശംങ്ങളും ട്വിറ്റര്‍ അക്കൌണ്ടില്‍ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയില്‍ വിഷു കയറി വന്നപ്പോള്‍ മലയാളികള്‍ക്ക് രാഹുല്‍ വിഷുദിനാശംസകള്‍ നേര്‍ന്നതും മലയാളത്തില്‍ തന്നെ.

Tags:    

Similar News