ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് കളക്ടര്‍ യുവാവിന്റെ കരണത്തടിച്ചു

നടപടി വിവാദമായതോടെ ജില്ലാ കളക്ടര്‍ മാപ്പ് പറഞ്ഞു.

Update: 2021-05-23 04:13 GMT

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ജില്ലാ കളക്ടര്‍ യുവാവിന്റെ കരണത്തടിച്ചു. ഛത്തീസ്ഗഡിലെ സ്വരാജ്പൂര്‍ ജില്ലയിലാണ് സംഭവം. അത്യാവശ്യ മരുന്നുകള്‍ വാങ്ങാനായി എത്തിയ യുവാവിനെയാണ് കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ മര്‍ദിച്ചത്.  കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസുകാരും യുവാവിനെ മര്‍ദിച്ചു.

Advertising
Advertising

യുവാവിനെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെ കളക്ടറുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനമുയര്‍ന്നു. കളക്ടറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഒരു ഐ.എ.എസ് ഓഫീസര്‍ക്ക് ചേര്‍ന്നതല്ലെന്നും ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്ത പറഞ്ഞു. കളക്ടറുടെ നടപടി പരിശോധിക്കാന്‍ ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുവാവ് അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണ് തടഞ്ഞതെന്നാണ് കളക്ടര്‍ നല്‍കുന്ന വിശദീകരണം. പൊലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്താതെ രക്ഷപ്പെടാനായിരുന്നു യുവാവിന്റെ ശ്രമം. പുറത്തിറങ്ങിയത് എന്തിനാണെന്ന ചോദ്യത്തിന് യുവാവ് നല്‍കിയ മറുപടിയില്‍ വൈരുദ്ധ്യമുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Similar News