ദക്ഷിണാഫ്രിക്കയെ അടിച്ചോടിച്ച് വെസ്റ്റ്ഇൻഡീസ്‌: തകർപ്പൻ ജയം

വിൻഡീസ് ബാറ്റ്‌സ്മാന്മാർ കത്തിജ്വലിച്ചപ്പോൾ എട്ട് വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുത്തപ്പോൾ വിൻഡീസ് 15 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

Update: 2021-06-27 06:15 GMT

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ തകർപ്പൻ ജയം സ്വന്തമാക്കി വെസ്റ്റ്ഇൻഡീസ്. വിൻഡീസ് ബാറ്റ്‌സ്മാന്മാർ കത്തിജ്വലിച്ചപ്പോൾ എട്ട് വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുത്തപ്പോൾ വിൻഡീസ് 15 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

വെസ്റ്റ് ഇൻഡീസിനായി ഓപ്പണർ എവിൻ ലെവിസ് മിന്നും പ്രകടനം പുറത്തെടുത്തു. 35 പന്തിൽ നിന്ന് ഏഴ് സിക്‌സറും നാല് ബൗണ്ടറയും അടങ്ങുന്നതായിരുന്നു ലെവീസിന്റെ ഇന്നിങ്‌സ്. ഫ്‌ളച്ചെർ 30 റൺസ് നേടി. ക്രിസ് ഗെയിൽ 24 പന്തിൽ 32, ആൻഡ്രെ റസൽ 12 പന്തിൽ 23 എന്നിവരും തിളങ്ങി. റസലും ക്രിസ് ഗെയിലും ചേർന്ന് മൂന്ന് വീതം സിക്‌സറുകൾ പായിച്ചു.

Advertising
Advertising

വിൻഡീസ് ഇന്നിങ്‌സിൽ ആകെ 15 സിക്‌സറുകളാണ് പിറന്നത്. കൂട്ടിന് ഒമ്പത് ബൗണ്ടറിയും. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി വാൻ ഡെർ ഡസൻ 56 റൺസ് നേടി ടോപ് സ്‌കോറർ ആയപ്പോൾ മറ്റു ബാറ്റ്‌സ്മാന്മാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. വിൻഡീസിനായി ഫാബിയിൻ അലൻ, ഡി.ജെ ബ്രാവോ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. രണ്ടാം ടി20 ഇന്ന് നടക്കും. നേരത്തെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 63 റൺസിനുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. രണ്ടാം ടെസ്റ്റിൽ 158 റൺസിനും.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News